
കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി ഹിന്ദു രാജ്യതന്ത്രജ്ഞൻ രാജൻ സെഡ് നെവാഡയിലെ റെനോയിൽ സർവമത പ്രാർഥന സംഘടിപ്പിച്ചു. ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു, ബുദ്ധമത, യഹൂദ, ആദിമ അമേരിക്കൻ, ബഹായ് നേതാക്കൾ പങ്കെടുത്തു.
യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റായ സെഡിന് പുറമെ പങ്കെടുത്ത മത നേതാക്കൾ ഇവരാണ്: ഫാലൻ എപ്‌വർത് യുണൈറ്റഡ് മെതഡിസ്റ്റ് ചർച സീനിയർ പാസ്റ്റർ ഡോൺ എം. ബ്ലണ്ടൽ, റെനോ ബുദ്ധിസ്റ്റ് സെന്റർ റസിഡന്റ് പ്രീസ്റ്റും നെവാഡ ഇന്റർഫെയ്‌ത് അസോസിയേഷൻ പ്രസിഡന്റുമായ മാത്യു ടി. ഫിഷർ, ടെമ്പിൾ സീനായ് റാബി ബെന്യാമിൻ സോബർ, റെനോ റോമൻ കാത്തലിക് ഡയോസിസ് എത്നിക് മിനിസ്ട്രി ഡയറക്റ്റർ മരിപ്പാസ് റെയ്‌മോസ്, നോർത്തേൺ നെവാഡ മുസ്‌ലിം ഇമാം അബ്ദുൽവഹാബ് റിഫാഖത്, ചർച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലെയ്റ്റർ ഡേയ് സെയിന്റ്സ് സഭയുടെ റെനോ സ്റ്റെയ്ക്സ് പ്രസിഡന്റ് ചാൾസ് ബി. വുഡ്‌മാൻ, ബഹായ് ടീച്ചർ റോയ അലിസാദേ ഗലാറ്റ, യൂണിറ്റി സെന്റർ ഓഫ് റെനോ മിനിസ്റ്റർ ടോണി കിംഗ്, നേറ്റിവ് അമേരിക്കൻ സ്‌പിരിച്വാലിറ്റി യൂത്ത് ലീഡർ സാവിന വി. സുനിഗ, ക്രിസ്ത്യൻ സയൻസ് ചാപ്ലെയിൻ സ്റ്റീപ് വെയ്‌സ്.
സബ്ബത് സെലെബ്രെഷൻസ് പ്രസിഡന്റ് ഡാനെ എം. മില്ലർ രചിച്ച പാഗൻ പ്രാർഥന ചടങ്ങിൽ വായിച്ചു.
നിരീശ്വര വാദി നേതാവ് ആന്തണി ഷാഫ്റ്റണും സംസാരിച്ചു.
ലോക പ്രസിദ്ധ സംഗീതജ്ഞൻ ഓസ്‌കർ ഡാളസ് സ്മിത്ത് ബാംസുരിയിൽ പ്രാർഥനാ രാഗങ്ങൾ മീട്ടി. മെഴുകുതിരികൾ കത്തിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.
വിവിധ മതസ്ഥർ ആണെങ്കിലും ഒരൊറ്റ കുടുംബം എന്നപോലെയാണ് ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിച്ചതെന്നു രാജൻ സെഡ് ചൂണ്ടിക്കാട്ടി.
Rajan Zed organized multi-faith prayer service for Pope