eMalayale

ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഗോൽഗോഥാ ’25 ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു

News 339207

ചിക്കാഗോ: സെൻ്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിസ്കോൺസിലുള്ള ഹോളിഹിൽ ബസിലിക്കയിലേക്ക് ഗോൽഗോഥാ’25 എന്ന പേരിൽ ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു. ആഗതമായിരിക്കുന്ന ഉത്ഥാന തിരുനാളിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് വിശുദ്ധ വാരകർമ്മങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി യേശുക്രിസ്തുവിന്റെ പീഡാനുഭവ സഹനങ്ങൾ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴിയിലൂടെയുള്ള ഒരു യാത്രയായിരുന്നു ഗോൽഗോഥാ’25 .

മിഷൻ ലീഗ് യൂണിറ്റിലെ 50 കുട്ടികൾ വൈദികർ ,സിസ്റ്റേഴ്സ് ,മത അധ്യാപകർ മിഷൻ ലീഗ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ അടങ്ങിയ തീർത്ഥാടകസംഘം ഏപ്രിൽ 12ആം തീയതി നാല്പതാം ശനിയാഴ്ച സെൻമേരിസ് ദേവാലയ അങ്കണത്തിൽ നിന്നും രാവിലെ ഏഴരയ്ക്ക് പുറപ്പെട്ട് വൈകുന്നേരം ഏഴുമണിയോട് കൂടി തിരിച്ച് എത്തിച്ചേർന്നു. പത്തര മണിക്ക് ഹോളിഹിൽ താഴ്വാരത്തിൽനിന്നും ആരംഭിച്ച കുരിശിൻറെ വഴിയിൽ ,14 സ്റ്റേഷനുകളിലൂടെ യേശുവിൻറെ കുരിശു മരണത്തിൻറെ കഥ അനുസ്മരിച്ചുകൊണ്ട് കുട്ടികൾ പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്തു. 

തുടർന്ന് ഫാദർ ബിബിൻ കണ്ടോത്ത് കുട്ടികൾക്കായി ഹോളിഹിൽ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വിവിധയിനം കായിക വിനോദങ്ങളിൽ എല്ലാ കുട്ടികളും വളരെ സജീവമായി പങ്കുചേർന്നു.

കായിക വിനോദങ്ങൾക്ക് ഡി ആർ ഇ സജി പൂത്തൃക്കയിലും, മതഅധ്യാപകൻ ക്രിസ് കട്ടപ്പുറവും ചുക്കാൻ പിടിച്ചു. തീർത്ഥാടനത്തിന്റെ പ്രാരംഭത്തിൽ മിഷൻ ലീഗ് യൂണിറ്റ് പ്രസിഡൻറ് Azriel വാളത്താറ്റ് കുട്ടികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും അതേത്തുടർന്ന് ഇടവക വികാരി ഫാദർ സിജു മുടക്കോടിയിൽ കുട്ടികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും തീർത്ഥാടനത്തിനു വേണ്ടിയുള്ള എല്ലാവിധ അനുഗ്രഹ ആശംസകൾ അർപ്പിക്കുകയും ചെയ്തു. 

ഹോളിഹിൽ വെച്ച് നടന്ന ദിവ്യബലിയെ തുടർന്ന് മിഷൻ ലീഗ് യൂണിറ്റ് ട്രഷറർ ജാഷ് തോട്ടുങ്കൽ ബസിലിക്ക അധികൃതരോടുള്ള സെൻമേരിസ് കാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ പേരിലുള്ള നന്ദി അറിയിച്ചു. സമയ തേക്കുംകാട്ടിൽ ,മജോ കുന്നശ്ശേരിയിൽ ,സിസ്റ്റർ ഷാലോം എന്നിവർ കുട്ടികളെ നിയന്ത്രിക്കുന്നതിൽ നേതൃത്വം നൽകി.

 മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടേഴ്സ് ആയ ജോജോ ആനാലിൽ ,സൂര്യ കരികുളം,ബിബി നെടുംതുരുത്തി പുത്തൻപുരയിൽ എന്നിവർ ഗോൽക്കൊത്ത ‘25 എന്ന മിഷൻ ലീഗ് യൂണിറ്റിന്റെ വാർഷിക തീർത്ഥാടനം സംഘടിപ്പിക്കുവാൻ യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നേതൃത്വവും നൽകി. 

തീർത്ഥാടന യാത്രയുടെ അവസാനം CML യൂണിറ്റ് ജോയിൻ ട്രഷറർ ഡാനി വാളത്താറ്റ്. തീർത്ഥാടനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും ,നല്ല രീതിയിൽ തീർത്ഥാടനം ആസൂത്രണം ചെയ്യുവാൻ യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശവും എല്ലാ സഹായസഹകരണങ്ങളും നൽകിയ എല്ലാ വ്യക്തികളോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു.
 

1w ago

No comments yet. Be the first to comment!

News 340047

റഫാലും സുഖോയും നിരന്നു; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യയുടെ 'ആക്രമണ്‍' വ്യോമാഭ്യാസം

0

7 minutes ago

News 340046

പാപ്പായുടെ സംസ്കാരത്തെയും, സഭയെയും കുറിച്ച് ആശയങ്ങൾ പങ്കുവച്ച് കർദ്ദിനാൾ സംഘം

0

12 minutes ago

Berakah
Sponsored
35
News 340045

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

0

13 minutes ago

News 340044

ഇടുക്കിയിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്

0

27 minutes ago

News 340043

‘ബൈസരണ്‍ താഴ്വര തുറന്നത് സുരക്ഷാസേന അറിഞ്ഞില്ല’; സർവകക്ഷി യോഗത്തിൽ വീഴ്ച സമ്മതിച്ച് സർക്കാർ: ഏത് നടപടിക്കും പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷം

0

31 minutes ago

United
Sponsored
34
News 340042

പാകിസ്താൻ വ്യോമപാത അടച്ചു; റൂട്ട് മാറ്റം പ്രഖ്യാപിച്ച് ഇന്ത്യൻ എയർലൈനുകൾ

0

43 minutes ago

News 340041

പഹൽഗാം ഭീകരാക്രമണം; രാഹുല്‍ ഗാന്ധി കശ്മീരിലേക്ക്: കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും

0

1 hour ago

News 340040

ഭീകരാക്രമണത്തിന് പിന്നില്‍ ഇന്റലിജന്‍സ് പരാജയവും സുരക്ഷാ വീഴ്ചയും; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

0

2 hours ago

Statefarm
Sponsored
33
News 340039

രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണം; സര്‍വ കക്ഷി യോഗത്തില്‍ ഒമര്‍ അബ്ദുള്ള

0

2 hours ago

News 340038

സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നു; ആറാട്ടണ്ണനെതിരെ പരാതി നൽകി ഉഷ ഹസീന

0

2 hours ago

News 340037

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

0

2 hours ago

Mukkut
Sponsored
31
News 340036

പഹൽഗാം ; 60 ശതമാനം സഞ്ചാരികളും കാശ്മീർ യാത്ര വേണ്ടെന്ന് വെക്കുന്നതായി സർവേ

0

2 hours ago

News 340035

‘പോക്സോ കേസ് കെട്ടിച്ചമച്ചത്, ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള വ്‌ളോഗർമാർ’: വിശദീകരണവുമായി മുകേഷ് എം നായർ

0

2 hours ago

News 340034

‘ആഘോഷപൂര്‍വം എ കെ ജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യം’: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

0

2 hours ago

Premium villa
Sponsored
News 340033

ആ വെളിച്ചവും അണഞ്ഞു, സിസ്റ്റര്‍ മേരി ഹാമില്‍ട്ടനു അന്ത്യാഞ്ജലി

0

3 hours ago

News 340032

യുസി ബെർക്ക്‌ലിയിൽ കശ്മീർ ഇരകൾക്ക് ഐക്യദാർഢ്യം; വിദ്യാർത്ഥികളുടെ പ്രതിഷേധം

0

3 hours ago

News 340031

ചോരയ്ക്ക് ചോര; പാകിസ്താനെ നിഷ്പ്രഭമാക്കാന്‍ ഇന്ത്യയ്ക്കിനി മറുചിന്തയില്ല (എ.എസ് ശ്രീകുമാര്‍)

0

3 hours ago

Malabar Palace
Sponsored
News 340030

ന്യൂജേഴ്സിയിലെ കാട്ടുതീ നിയന്ത്രണാതീതം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ആയിരങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക്

0

3 hours ago

News 340029

ഈ കൊച്ചുശ്വാസം (ഡോ. സരിത അഭിരാമം)

0

3 hours ago

News 340028

ഇംഗ്ലണ്ടിലെ പുതുപ്പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുനാൾ മെയ് 2, 3 തീയതികളിൽ

0

4 hours ago

Lakshmi silks
Sponsored
38
News Not Found