Image

ഫോമാ കണ്‍വന്‍ഷനില്‍ നീനാ പനയ്‌ക്കലിന്റെ നോവല്‍ പ്രകാശനം ചെയ്‌തു

Published on 02 July, 2014
ഫോമാ കണ്‍വന്‍ഷനില്‍ നീനാ പനയ്‌ക്കലിന്റെ നോവല്‍ പ്രകാശനം ചെയ്‌തു
വാലിഫോര്‍ജ്‌, പെന്‍സില്‍വേനിയ: വായനാനുഭവത്തിന്റെ സുന്ദരതാളത്തിലേക്ക്‌ പ്രശസ്‌ത അമേരിക്കന്‍ മലയാള നോവലിസ്റ്റ്‌ നീനാ പനയ്‌ക്കലിന്റെ പുതിയ നോവല്‍ `നിറമിഴികള്‍ നീലമിഴികള്‍' മലയാള വായനക്കാരെ ആനയിക്കാന്‍ വരവായി.

സഹോദര സ്‌നേഹത്തിന്റെ നഗരമായ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ്‌ കാസിനോ ഹോട്ടലില്‍ വെച്ച്‌ നടത്തിയ നാലാമത്‌ ഫോമാ കണ്‍വന്‍ഷനിലെ സാഹിത്യ സമ്മേളനത്തില്‍ വെച്ച്‌ ന്യൂയോര്‍ക്കില്‍ നിന്നുള്ള ജനനി മാഗസിന്‍ പത്രാധിപര്‍ ജെ. മാത്യൂസും, സമ്മേളനത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്നും എത്തിയ സുപ്രസിദ്ധ സാഹിത്യകാരന്‍ ബന്യാമിനും (ആടുജീവിതം ഫെയിം) ചേര്‍ന്നാണ്‌ പുസ്‌തകത്തിന്റെ പ്രകാശാന കര്‍മ്മം നിര്‍വഹിച്ചത്‌. അമേരിക്കയിലും കേരളത്തിലുമായി നടക്കുന്ന തികച്ചും ഉദ്വേഗജനകമായ കഥയാണ്‌ `നിറമിഴികള്‍ നീലമിഴികള്‍'.

ഭര്‍ത്താവ്‌ ഉപേക്ഷിച്ചുപോയിട്ടും പ്രലോഭനങ്ങള്‍ക്കൊന്നും വഴങ്ങാതെ സ്വന്തം അമ്മയുള്‍പ്പടെയുള്ള മലയാളി സമൂഹത്തിന്റെ ഒറ്റപ്പെടുത്തലില്‍ കൂസാതെ മകനുമൊത്ത്‌ ജീവിച്ച ഷീബ ഒരു അവിസ്‌മരണീയ കഥാപാത്രമത്രേ. അകാരണമായി ഷീബയെ വെറുക്കുന്ന പ്രീതി. പരദൂഷണം പുണ്യപ്രവര്‍ത്തിയായി കരുതുന്ന കെതൂറ, പുരുഷ സഹായമില്ലാതെ ജീവിക്കുന്ന പട്രീഷ, സ്‌നേഹദരിദ്രനായ ജറി ഇങ്ങനെ വൈവിധ്യമുറ്റ നിരവധി കഥാപാത്രങ്ങള്‍.

നമ്മുടെ നിറവും രൂപഭാവങ്ങളും നിശ്ചയിക്കുന്ന ജനിതക ഘടനകളുടെ അസാധാരണത്വം സുവ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യനോവലാണ്‌ `നിറമിഴികള്‍ നീലമിഴികള്‍'.

ഡോ. എന്‍.പി. ഷീല, മനോഹര്‍ തോമസ്‌, തമ്പി ആന്റണി, മനോരമ ആഴ്‌ച്ചപ്പതിപ്പ്‌ ചീഫ്‌ എഡിറ്റര്‍ കെ.എ. ഫ്രാന്‍സീസ്‌, വര്‍ക്കി പൗലോസ്‌, മുരളി ജെ. നായര്‍, അനിത പണിക്കര്‍, സോയ നായര്‍, അലക്‌സ്‌ ജോണ്‍, സിബി ഡേവിഡ്‌, ജോസ്‌ കാടാപുറം, നിര്‍മ്മല (മാലിനി), ജേക്കബ്‌ പനയ്‌ക്കല്‍ തുടങ്ങി നിരവധി സാഹിത്യ പ്രേമികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ശാസ്‌ത്ര നോവല്‍ ശാഖയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടാണ്‌ `നിറമിഴികള്‍ നീലമിഴികള്‍' എന്ന്‌ കലാകൗമുദി മാസിക വിശേഷിപ്പിക്കുന്നു.

ഇമെയില്‍: npanackal@yahoo.com,

Ph: 215 722 6741 (h), 267 426 7340 (W)
ഫോമാ കണ്‍വന്‍ഷനില്‍ നീനാ പനയ്‌ക്കലിന്റെ നോവല്‍ പ്രകാശനം ചെയ്‌തു
ഫോമാ കണ്‍വന്‍ഷനില്‍ നീനാ പനയ്‌ക്കലിന്റെ നോവല്‍ പ്രകാശനം ചെയ്‌തു

ഫോമാ കണ്‍വന്‍ഷനില്‍ നീനാ പനയ്‌ക്കലിന്റെ നോവല്‍ പ്രകാശനം ചെയ്‌തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക