Image

വെങ്കട്ടരാമന്‍ രാമകൃഷ്‌ണന്‌ ബ്രിട്ടന്‍ സര്‍ പദവി നല്‍കും

ജോസ്‌ കുമ്പിളുവേലില്‍ Published on 04 January, 2012
വെങ്കട്ടരാമന്‍ രാമകൃഷ്‌ണന്‌  ബ്രിട്ടന്‍ സര്‍ പദവി നല്‍കും
ലണ്‌ടന്‍: ഇന്ത്യന്‍ വംശജനായ നൊബേല്‍ സമ്മാന ജേതാവ്‌ വെങ്കട്ടരാമന്‍ രാമകൃഷ്‌ണന്‌ യുകെയില്‍ സര്‍ പദവി നല്‍കും. മോളിക്യൂലര്‍ ബയോളജി മേഖലയ്‌ക്കു നല്‍കിയ സംഭാവനകള്‍ മാനിച്ചാണിത്‌. 2009 ലാണ്‌ അദ്ദേഹം രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന്‌ അര്‍ഹനായത്‌.

തമിഴ്‌നാട്ടില്‍ ജനിച്ച രാമകൃഷ്‌ണന്‍ ഇപ്പോള്‍ യുഎസ്‌ പൗരനാണ്‌. കേംബ്രിഡ്‌ജിലെ എംസിആര്‍ ലബോറട്ടറി ഓഫ്‌ മോളിക്യുലര്‍ ബയോളജിയില്‍ ഗവേഷണം നടത്തുന്നു. വിദേശ പൗരന്‍മാര്‍ക്കു ബ്രിട്ടന്‍ സര്‍ പദവി നല്‍കുന്നത്‌ അത്യപൂര്‍വമാണ്‌. ഇത്തവണ റഷ്യയില്‍ നിന്നുള്ള നൊബേല്‍ ജേതാക്കളായ ആന്ദ്രെ ജീം, കോണ്‍സ്റ്റാന്റിന്‍ നൊവാസെലോവ്‌ എന്നിവര്‍ക്കും സര്‍ പദവി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്‌ട്‌.
വെങ്കട്ടരാമന്‍ രാമകൃഷ്‌ണന്‌  ബ്രിട്ടന്‍ സര്‍ പദവി നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക