ബോൺമത്തിൽ 'മഴവിൽ സംഗീതം; സംഗീത നൃത്ത വിരുന്നിന് ഒരുക്കങ്ങൾ പൂർത്തിയായി
യു കെ യിലെ കലാപ്രേമികൾ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്ന 'മഴവിൽ സംഗീതം' ശനിയാഴ്ച ബോൺമത്തിൽ അരങ്ങേറും. കേംബ്രിഡ്ജ് സിറ്റി മേയറും, സോളിസിറ്ററുമായ ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കുചേരും.