Image
സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 2- മുതൽ 11 -വരെ
സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 2- മുതൽ 11 -വരെ

"കർത്താവിന്റെ സന്നിധിയിൽ താഴ്മയുള്ളവരായിരിക്കുവിൻ അവിടുന്ന് നിങ്ങളെ ഉയർത്തും" (യാക്കോബ് 4 -10) ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂലൈ 2 മുതല്‍ ജൂലൈ 11 വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ.ആൻ്റണി സേവ്യർ പുല്ലുകാട്ട് അറിയിച്ചു. സി.ഡി.സി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഈ വർഷത്തെയും തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുക. ജൂലൈ രണ്ടിന് വെള്ളിയാഴ്ച വൈകിട്ട്‌ 7:30-ന്‌ ആഘോഷമായ വിശുദ്ധ ദിവ്യബലി ഇടവക വികാരി ഫാ. ആൻ്റണി സേവ്യർ പുല്ലുകാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. റവ.ഫാ. മീന സഹകാർമ്മീകത്വം വഹിക്കും. തുടർന്ന് തിരുനാളിനു ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റവും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാർത്ഥന ചടങ്ങുകൾക്കു സെൻറ്. തെരേസാ ഓഫ് കൊൽക്കൊത്ത വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും. ജൂലൈ മൂന്നിന് ശനിയാഴ്ച വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാൾ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂർവം ആചരിക്കും. രാവിലെ 9 മണിക്ക് വിശുദ്ധ ദിവ്യബലിയും തുടർന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, നിത്യസഹായ മാതാവിന്റെയും നൊവേനയും, എല്ലാ പിതാക്കന്മാർക്കായുമുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക് സെൻറ്‌.തോമസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം കൊടുക്കും. ജൂലൈ നാലിന്‌ ഞായറാഴ്ച രാവിലെ 7.30-നും, 9 :30-നും, 11:30 നുമായി മൂന്നു ദിവ്യബലി ഉണ്ടായിരിക്കും. ദിവ്യബലിയോടനുബന്ധിച്ച് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും പതിവുപൊലെ നടത്തപ്പെടും. ഇന്നേദിവസം പ്രാർത്ഥനകൾക്ക് സെൻറ്‌. അൽഫോൻസാ വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും. ജൂലൈ അഞ്ചിന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്‌ 7:30-ന് വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. തിരുക്കർമ്മങ്ങൾക്ക് റവ.ഫാ. കുര്യാക്കോസ് കുമ്പകീൽ നേതൃത്വം നൽകും. ദിവ്യബലിയോടനുബന്ധിച്ചു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും, ഇന്നേ ദിവസം കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. ഈ ദിവസത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക് സെൻറ്‌. പോൾ വാർഡ് അംഗങ്ങള്‍ നേതൃത്വം നൽകും. ജൂലൈ ആറിന് ചൊവാഴ്ച്ച വൈകിട്ട്‌ 7.30-ന് തിരുക്കര്‍മ്മങ്ങള്‍ ഇടവക വികാരി ഫാ. ആൻ്റണി സേവ്യർ പുല്ലുകാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. തുടർന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും,രോഗാവസ്ഥയിൽ വിഷമിക്കുന്നവർക്കായി പ്രത്യേക രോഗശാന്തി ശുശ്രൂഷകളും നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക്‌ സെൻറ്‌. ആൻ്റണി വാർഡ് അംഗങ്ങൾ നേതൃത്വം നല്‍കും. ജൂലൈ ഏഴിന് ബുധനാഴ്‌ച വൈകിട്ട് 7.30 -നുള്ള വിശുദ്ധ ദിവ്യബലി റവ. ഫാ.ജോർജ് എളമ്പാശ്ശേരിലിൻറെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും, ഗ്രാൻഡ് പേരൻസിനുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. ഈ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക്‌ സെൻറ്‌ ജോസഫ് വാർഡ് കുടുംബാംഗങ്ങങ്ങൾ നേതൃത്വം നല്‍കും. ജൂലൈ എട്ടിന് വ്യാഴാഴ്ച തിരുകര്‍മ്മങ്ങള്‍ വൈകിട്ട്‌ 7:30-ന് റവ. ഫാ.ഡേവിഡ് ചാലക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാർത്ഥനകൾക്ക് സെൻറ്‌.മേരീസ് വാർഡിലെ കുടുംബാംഗങ്ങൾ നേതൃത്വം കൊടുക്കും. കുട്ടികൾക്കും യുവാക്കൾക്കുമായുള്ള പ്രത്യേക പ്രാർത്ഥനയോടൊപ്പം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും പതിവുപോലെ നടത്തപ്പെടും. ജൂലൈ ഒമ്പതിന് വെള്ളിയാഴ്ച വൈകിട്ട്‌ 7.30-ന് വിശുദ്ധ ദിവ്യബലിയും, തുടര്‍ന്ന്‌ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും, സെൻറ്‌. ജൂഡ് നൊവേനയും ഉണ്ടായിരിക്കും. ഇന്നേദിവസം എല്ലാ അമ്മമാർക്കും വേണ്ടിയുള്ള പ്രാർത്ഥന നടത്തപ്പെടും. ഇന്നേ ദിവസത്തെ ചടങ്ങുകൾക്ക്‌ സെൻറ്‌. ജൂഡ് വാർഡ് അംഗങ്ങൾ നേതൃത്വം കൊടുക്കും. ജൂലൈ പത്താം തിയതി ശനിയാഴ്ചയിലെ തിരുക്കർമ്മങ്ങൾക്ക് രാവിലെ 9-ന് റവ ഫാ, ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും നിത്യസഹായ മാതാവിന്റെയും നൊവേനയും, ഇടവകയിലെയും മറ്റെല്ലാകുടുംബങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടക്കും. തിരുനാൾ പ്രാർത്ഥനകൾക്ക് സെൻറ്‌. ജോർജ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും. ജൂലൈ പതിനൊന്നിന് ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് രൂപപ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക്‌ ചിക്കാഗോ രൂപതയുടെ അഭിവന്ദിയ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. ഇടവക വികാരി സഹകാർമികത്വം വഹിക്കും. ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും, തിരുശേഷിപ്പ്‌ വണക്കവും, അടിമ സമര്‍പ്പണവും, പ്രസുദേന്ധി വാഴ്ചയും നടക്കും. ജൂലൈ പന്ത്രണ്ടിന് തിങ്കാളാഴ്‌ച വൈകിട്ട്‌ 7.30-ന്‌ വിശുദ്ധബലിയും,മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും തുടര്‍ന്ന്‌ കൊടിയിറക്കവും നടക്കും. ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ വിൻസെൻറ് തോമസ് ആൻഡ് സിസിലി, ജെയ്സൺ അലക്സ് ആൻഡ് ബീന, ജോൺ ജോർജ് നടയിൽ ആൻഡ് സ്നേഹ സേവ്യർ,കുരിയൻ കല്ലുവാരപ്പറമ്പിൽ ആൻഡ് മേരിക്കുട്ടി എന്നീ കുടുംബാംഗങ്ങൾ ആണ്. തിരുനാളിനോടനുബന്ധിച്ച്‌ ദേവാലയത്തിലെ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന്‌ തിരുനാളിന്റെ മുഖ്യ സംഘാടകരായ ലാസർ ജോയ് വെള്ളാറ, അനീഷ് ജോർജ് എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും,വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ആൻ്റണി സേവ്യർ പുല്ലുകാട്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലാസർ ജോയ് വെള്ളാറ (തിരുനാൾ കോർഡിനേറ്റർ) 2 0 1 -5 2 7-8 0 8 1, അനീഷ് ജോർജ് (തിരുനാൾ കോർഡിനേറ്റർ), 469-955-5112, നെവിൻ ആൻ്റണി (തിരുനാൾ കോർഡിനേറ്റർ) 908-230-8683, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യൻ ആൻ്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076, മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908 )400-2492. വെബ്:www.stthomassyronj.org സെബാസ്റ്റ്യൻ ആൻ്റണി 732-690-3934 www.worldcatholicnews.com

മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍
മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍

കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി മാര്‍ ജോസ് പുളിക്കലിനെയും

ഡാളസ് സൗഹൃദവേദി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28 -ന് ശനിയാഴ്ച
ഡാളസ് സൗഹൃദവേദി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28 -ന് ശനിയാഴ്ച

ഡാളസ്: ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28-നു ശനിയാഴ്ച

പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും
പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും

38-ാമത് പി.സി.എന്‍.എ.കെ. സമ്മേളനത്തിന്റെ പ്രമോഷണല്‍ മീറ്റിംഗും ആരാധ

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം
കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

ഉത്സവാന്തരീക്ഷത്തില്‍ വാദ്യാഘോഷാദികളുടെ അകമ്പടിയോടെ നടന്ന ശോഭായാത്രക്ക് ശേഷം പ്രസിഡന്റ് ഡോ രേഖ മേനോനും സന്യാസി ശ്രേഷ്ഠന്മാരും ചേര്‍ന്ന് കോടി ഉയര്‍ത്തിയതോടെ കണ്‍വെന്‍ഷന് തുടക്കമായി.

 സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം
സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം

കോട്ടയം ദേവലോകത്തെക്ക്‌ നടത്തിയ `കുരിശിന്റെ വഴിയില്‍ `, യാക്കോബായകാരന്റെ വിശ്വാസം തകര്‍ക്കുവാന്‍ ഇവിടുത്ത കോടതിക്കോ മറ്റു ശക്തികള്‍ക്കോ കഴിയില്ലായെന്നു ക്‌നാനായ അതി ഭദ്രാസനത്തിന്റെ അഭി ഇവാനിയോസ്‌ തിരുമേനി അഭിപ്രായപ്പെട്ടു.

ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍
ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍

ന്യൂജഴ്‌സി: സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (227 യൂക്‌ളിഡ് അവന്യു, റിഡ്ജ്ഫീല്‍ഡ്

എംജിഒസിഎസ്എം  ഒസിവൈഎം അലുമ്‌നൈ മീറ്റിങ് ന്യൂജഴ്‌സിയില്‍
എംജിഒസിഎസ്എം ഒസിവൈഎം അലുമ്‌നൈ മീറ്റിങ് ന്യൂജഴ്‌സിയില്‍

ന്യൂജഴ്‌സി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ഭ ദ്രാസന എംജിഒസിഎസ്എംഒസിവൈഎം

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്
സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി): തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായ ഡോവര്‍ സെന്റ്

കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും
കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും

റോക്‌ലാന്‍ഡ്: സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഏഴ് ഞായറാഴ്ച

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി
മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി

ഫിലാഡല്‍ഫിയ: മാര്‍ത്തോമാ ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സിന്റെ റാഫിള്‍ കിക്കോഫ്

കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്
കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്

ബിഷപ് ഫ്രാങ്കോ പീഡനത്തിന് ഇരയാക്കിയെന്ന വിവരങ്ങള്‍ ഇരയായ കന്യാസ്ത്രീ ആദ്യം തുറന്നു പറഞ്ഞത് സിസ്റ്റര്‍ ലിസിയോടായിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും

അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ നല്‍കുന്ന സ്വീകരണത്തെ തുടര്‍ന്ന് വിശ്രമിക്കും.

ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

കലഹാരി റിസോര്‍ട്ട് ആന്റ് കണ്‍വന്‍ഷന്‍

മകരവിളക്കിന്‌  മണിക്കൂറുകള്‍:  സന്നിധാനം ഭക്തിസാന്ദ്രം
മകരവിളക്കിന്‌ മണിക്കൂറുകള്‍: സന്നിധാനം ഭക്തിസാന്ദ്രം

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട്‌ ശരംകുത്തിയില്‍ എത്തും.

മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും
മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും

നട തുറക്കുമ്ബോള്‍ തന്നെ ദര്‍ശനം നടത്താനായി ആയിരക്കണക്കിന് അയ്യപ്പന്മാര്‍ എരുമേലിയില്‍ പേട്ട കെട്ടി കാനനപാതയിലൂടെ സന്നിധാനത്തേക്കു നീങ്ങിയിട്ടുണ്ട്.

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ്  ന്യുജേഴ്‌സിയില്‍ നടത്തപ്പെട്ടു
ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ന്യുജേഴ്‌സിയില്‍ നടത്തപ്പെട്ടു

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിലെ ഫാമിലി കമ്മീഷന്റെ

ഫാ. അഗസ്റ്റിന്‍ വട്ടോളിയും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)
ഫാ. അഗസ്റ്റിന്‍ വട്ടോളിയും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)

ഡിസംബര്‍ 12, 2018 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ

സാന്‍ഫ്രാന്‍സിസ്‌കോയില്‍  സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്
സാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്

അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണില്‍ നടത്തുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ രജിസ്ട്രേഷന്‍ കിക്കോഫ് നടത്തി. നിരവധി കുടുംബങ്ങള്‍ തദവസരത്തില്‍ കണ്‍വന്‍ഷനു രജിസ്റ്റര്‍ ചെയ്തു.

കേരള സമൂഹത്തില്‍ വിടവ് സൃഷ്ടിക്കാന്‍ രാഷ്ട്രീയ അജണ്ട- മാര്‍ പൗലോസ്
കേരള സമൂഹത്തില്‍ വിടവ് സൃഷ്ടിക്കാന്‍ രാഷ്ട്രീയ അജണ്ട- മാര്‍ പൗലോസ്

പ്രളയത്തെ ഒരു മനസോടെ നേരിട്ട കേരളസമൂഹത്തില്‍ ബോധപൂര്‍വമായി വിടവ് സൃഷ്ടിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മാര്‍ത്തോമ്മ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ പൗലോസ്.

താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.
താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.

താമ്പ : സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ച്

ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്ക്‌ ജലന്ധറില്‍  രാജകീയ സ്വീകരണം
ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്ക്‌ ജലന്ധറില്‍ രാജകീയ സ്വീകരണം

തിന്‌ നല്‍കിയ സ്വീകരണം വിസ്‌മയകരമായിരുന്നു. ബുധനാഴ്‌ച വൈകിട്ട്‌ നാല്‌ മണിയ്‌ക്ക്‌ ബിഷപ്പ്‌ ഫ്രാങ്കോയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുമാണ്‌ ബിഷപ്പ്‌ ഹൗസിലേക്ക്‌ ആനയിച്ചു കൊണ്ടു വന്നത്‌. ബിഷപ്പ്‌ ഫ്രാങ്കോയുടെ കൂറ്റന്‍ കട്ടൗട്ടുകളും ചിത്

താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഏലക്ക മാല ലേലം നടത്തപ്പെട്ടു
താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഏലക്ക മാല ലേലം നടത്തപ്പെട്ടു

താമ്പ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ പ്രധാന തിരുനാളായ തിരുഹൃദയ തിരുനാള്‍

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍
ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍

ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനായുടെ കിഴിലുള്ള ഇടവകകളുടെയും മിഷന്റെയും

കൂദാശകളൊന്നും വിലപറയാന്‍ ഉപയോഗിക്കപ്പെടേണ്ടതമല്ല
കൂദാശകളൊന്നും വിലപറയാന്‍ ഉപയോഗിക്കപ്പെടേണ്ടതമല്ല

കേരള സീറോ മലബാര്‍ കത്തോലിക്കാ സഭ തകര്‍ച്ചയിലേക്കെന്നോ വളര്‍ച്ചയിലേക്കെന്നോയുള്ള നിഗമനങ്ങളില്‍ നിന്നു മാറി, ഇപ്പോള്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ എങ്ങിനെ മറികടക്കാമെന്ന് ഓരോ സഭാംഗവും ഗൗരവമായി ചിന്തിക്കേണ്ട സമയമാണിപ്പോള്‍.

 കന്യാസ്‌ത്രീ പീഡനം: ബിഷപ്പ്‌  ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍
കന്യാസ്‌ത്രീ പീഡനം: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ട്‌ ഓഫീസില്‍ മൂന്ന്‌ ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ്‌ അറസ്റ്റ്‌. കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന്‌ ദിവസം നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക്‌ ശേഷമാണ്‌ വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ അറസ്റ്റ്‌ ചെയ്‌തത്‌.

 നിരണം സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ദേവാലയ കൂദാശ ശനിയാഴ്ച
നിരണം സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ദേവാലയ കൂദാശ ശനിയാഴ്ച

രാവിലെ 10.30-ന് ആരംഭിക്കുന്ന കൂദാശ ചടങ്ങുകള്‍ക്ക് സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. കെ.പി. യോഹന്നാന്‍ മെത്രാപ്പൊലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. നിരണം ഭദ്രാസന സഹായമെത്രാന്‍ ജോജു മാത്യൂസ് എപ്പിസ്‌കോപ്പ, ഡോ. സാമുവേല്‍ മാത്യു എപ്പിസ്‌കോപ്പ എന്നിവര്‍ സഹകാര്‍മ്മികരാകും.

ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍
ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍

ന്യുയോര്‍ക്ക് ക്യൂന്‍സിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാളിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തുന്നു. ഹെയ്തി, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, സ്പാനിഷ്, ഇന്ത്യന്‍ കമ്യൂണിറ്റികള്‍ ചേര്‍ന്നാണു തിരുന്നാള്‍ നടത്തുന്നത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് പ്രധാന ആഘോഷം. ഓഗസ്റ്റ് 31 നു നവദിന ധ്യാനം തുടങ്ങും. സെപ്റ്റംബര്‍ എട്ടുവരെ എല്ലാ ദിവസവും വൈകിട്ട് ഏഴു മണിക്ക് നൊവേന ഉണ്ടായിരിക്കും.

ഐ.പി.സി കുടുംബ സംഗമം ഫ്‌ലോറിഡയില്‍: റവ. ആന്റണി റോക്കി ചെയര്‍മാന്‍; സിഎം. ഏബ്രഹാം സെക്രട്ടറി
ഐ.പി.സി കുടുംബ സംഗമം ഫ്‌ലോറിഡയില്‍: റവ. ആന്റണി റോക്കി ചെയര്‍മാന്‍; സിഎം. ഏബ്രഹാം സെക്രട്ടറി

പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമം 2019 ജൂലൈ 25 മുതല്‍ 28 വരെ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടും. ലക്ഷക്കണക്കിനു ആഭ്യന്തര യാത്രികരും വിദേശ സഞ്ചാരികളും ദിവസേന സന്ദര്‍ശിക്കുന്നതും ലോക വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതുമായ വിശ്വവിഖ്യാതമായ ഡിസ്‌നി വേള്‍ഡ് - സീ വേള്‍ഡ് തീം പാര്‍ക്കുകള്‍ക്ക് സമീപമുള്ള ഡബിള്‍ ട്രീ ഹില്‍ട്ടന്‍ ഹോട്ടല്‍ സമുച്ചയമാണ് കോണ്‍ഫ്രന്‍സിനായി സംഘാടകര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു
ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു

ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു. ബറോഡയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ എറണാകുളത്തു വച്ചായിരുന്നു കാലം ചെയ്തത്.

പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് തിരിതെളിഞ്ഞു
പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് തിരിതെളിഞ്ഞു

മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സഭയിലെ മറ്റു പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വചന ശുശ്രൂഷയും ധ്യാനയോഗവും
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വചന ശുശ്രൂഷയും ധ്യാനയോഗവും

ഡാളസ് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ

മെഴ്‌സിഡസ് ബെന്‍സ് യോഹന്നാന്‍ സ്കറിയക്ക്
മെഴ്‌സിഡസ് ബെന്‍സ് യോഹന്നാന്‍ സ്കറിയക്ക്

ന്യൂയോര്‍ക്ക്: വിശ്വാസികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന റാഫിള്‍ നറുക്കെടുപ്പിന്റെ ഫലം

ആരാണ് ആ ഭാഗ്യശാലി, ഇന്നറിയാം
ആരാണ് ആ ഭാഗ്യശാലി, ഇന്നറിയാം

ഭാഗ്യദേവത ആരുടെ കൂടെയാണെന്നറിയാന്‍ ക്ഷമയോടെ കാത്തിരിക്കാം, ഏതാനും മണിക്കൂറുകള്‍ കൂടി.

ഡാളസ് സെന്റ്.തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂബിലി ഫെസ്റ്റ് ശനിയാഴ്ച
ഡാളസ് സെന്റ്.തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂബിലി ഫെസ്റ്റ് ശനിയാഴ്ച

ഡാളസ് : ഡാളസിലെ സെന്റ്.തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു.