ഡോ.സണ്ണി ലൂക്ക്: ജനിതകശാസ്ത്രത്തിൽ കയ്യൊപ്പ് ചാർത്തിയ മലയാളി (യു.എസ്. പ്രൊഫൈൽ)
മെഡിക്കൽ ജനറ്റിക്‌സ്, ഓങ്കോളജി, ടിഷ്യു എഞ്ചിനീയറിംഗ്, മനുഷ്യ പരിണാമസിദ്ധാന്തം എന്നീ മേഖലകളിൽ അനിതരസാധാരണമായ സംഭാവനകൾ നൽകിയിട്ടുള്ള ശാസ്ത്രജ്ഞനാണ് ഡോ.സണ്ണി ലൂക്ക്. ന്യൂയോർക്കിലെ അഡൽഫൈ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ ബയോളജിയിൽ ഉന്നത ബിരുദം നേടിയ അദ്ദേഹം, അദ്ധ്യാപനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കോശങ്ങളിൽ നിന്ന് ചർമ്മം വികസിപ്പിക്കാമെന്നതുൾപ്പെടെയുള്ള ഈ ശാസ്ത്രജ്ഞന്റെ കണ്ടെത്തലുകളാണ് വിപ്ലവകരമായ നിരവധി ചുവടുവയ്പുകൾക്ക് വഴിയൊരുക്കിയത്. ജീവിതത്തിന്റെ ഏറിയപങ്കും ഗവേഷണങ്ങൾക്കായി നീക്കിവച്ച ഡോ. സണ്ണി ലൂക്ക്, അമേരിക്കയിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ജന്മനാടായ കോട്ടയത്ത് ഭാര്യ ഫിലോയ്‌ക്കൊപ്പം വിശ്രമജീവിതം ആസ്വദിക്കുകയാണ്...