ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം  ഫെബ്രുവരി 28 ന്

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഓസ്റ്റിന്‍, ടെക്സാസ്: ടെക്സാസിലെ ഓസ്റ്റിനിലും പരിസരപ്രദേശങ്ങളിലും താമസിച്ചു ജോലിചെയ്യുന്ന ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് വേണ്ടി  രൂപീകരിച്ച ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.  സംഘടനയുടെ പ്രഥമ മീറ്റിങ്ങും ഔദ്യോഗികമായ ഉദ്ഘാടനവും ഫെബ്രുവരി 28 വൈകുന്നേരം 5 മണിക്ക് സൂമിലൂടെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ നടത്തപ്പെടുന്നത്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക (നൈന) യുടെ ചാപ്റ്റര്‍ ആയി പ്രവര്‍ത്തിക്കത്തക്ക വിധത്തിലാണ്  ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ആരംഭിച്ചിരിക്കുന്നത്