Image

ജര്‍മന്‍ യുവതിക്ക്‌ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഇരട്ടകള്‍

Published on 04 January, 2012
ജര്‍മന്‍ യുവതിക്ക്‌ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഇരട്ടകള്‍
ബര്‍ലിന്‍: ജര്‍മനിയിലെ ലൈപ്‌സിങ്‌ നഗരത്തില്‍ നിന്നുള്ള ഗ്രീര്‍റ്റ്‌ ഫുന്‍ക്‌ എന്ന നാല്‍പ്പതുകാരിയുടെ നാലാമത്തെ പ്രസവത്തില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള ഇരട്ട പെണ്‍കുട്ടികള്‍.

വെളുമ്പിയെ ലിയോണോ എന്നും കറുമ്പിയെ ലൂയിസ എന്നും വിളിക്കുന്നു. കുട്ടികളുടെ പിതാവ്‌ നൈജീരിയന്‍ വംശജനാണ്‌.

ഡന്റല്‍ ക്ലിനിക്കിലെ ജീവനക്കാരിയായ ഫുന്‍കിന്‌ ആദ്യവിവാഹത്തില്‍ രണ്ടു ആണ്‍കുട്ടികളും നൈജീരിയക്കാരനുമായുള്ള രണ്ടാം വിവാഹത്തില്‍ ഒരു ആണ്‍കുട്ടിയുമുണ്ട്‌.

ഇരട്ടകളില്‍ കറുപ്പും വെളുപ്പുമായി പത്തുലക്ഷം പ്രസവങ്ങളില്‍ ഒന്നു മാത്രമാണെന്ന്‌ വൈദ്യശാസ്‌ത്രം പറയുന്നു. 2005ലും 2008ലും ഇത്തരം ഇരട്ടകള്‍ ജര്‍മനിയില്‍ ജനിച്ചിട്ടുണ്ട്‌.
ജര്‍മന്‍ യുവതിക്ക്‌ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഇരട്ടകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക