അബുദാബി: കോഴിക്കോട് ചൊക്ലി മിന്നത്ത് പീടിക നിടുമ്പ്രത്ത് കണ്ടി ആയിഷാസില്‍
പുറ്റൂവക്കാട്ട് അസ്സൂട്ടി (64) അബുദാബിയില്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച
പുലര്‍ച്ചെ അസ്സൂട്ടി സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു.
അബുദാബി പൊലീസിലാണു ജോലി ചെയ്യുന്നത്. പരേതരായ അബൂബക്കറിന്റെയും
ആയിച്ചുവിന്റെയും ഏകമകനാണ്. ഭാര്യ: തെക്കിയേടത്ത് സുബൈദ. മക്കള്‍: ഷാജഹാന്,
അനസ്സ്, ഷെഫീഖ്(ഷാര്‍ജ), ഷഹാന(വിദ്യാര്‍ഥി, രാമവിലാസം ഹയര്‍ സെക്കന്‍ഡറി
സ്കൂള്‍, ചൊക്ലി). മരുമക്കള്‍: ബെന്‍സീറ, ഷംനാസ്, ജംസീറ. കബറടക്കം പെരിങ്ങാടി
ജുമാമസ്ജിദില്‍ ഇന്നു രാവിലെ ഒന്‍പതിന്.