Image

ഇന്തോനേഷ്യക്കാരായ ഡ്രൈവറും യുവതിയും ഒളിച്ചോടിയ സംഭവം: മലയാളി റിമാന്‍ഡില്‍

Published on 07 February, 2012
ഇന്തോനേഷ്യക്കാരായ ഡ്രൈവറും യുവതിയും ഒളിച്ചോടിയ സംഭവം: മലയാളി റിമാന്‍ഡില്‍
റിയാദ്‌: ഒപ്പം ജോലി ചെയ്‌തിരുന്ന ഇന്തോനേഷ്യക്കാരായ ഡ്രൈവറും വേലക്കാരിയും വന്‍തുക അപഹരിച്ച്‌ നാടുവിട്ട സംഭവത്തില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ മലയാളി ഹൗസ്‌ െ്രെഡവറെ സ്‌പോണ്‍സര്‍ ജയിലിലാക്കി. ഒരു വര്‍ഷം മുമ്പ്‌ ഇവിടെ ഹൗസ്‌ െ്രെഡവര്‍ വിസയിലത്തെിയ മലപ്പുറം തിരൂര്‍ വൈരംകോട്‌ സ്വദേശി ഇടയത്ത്‌ ഇസ്‌മാഇല്‍ (36) ആണ്‌ പൊലീസ്‌ റിമാന്‍റില്‍ കഴിയുന്നത്‌.
തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കേസില്‍ അനുകൂല കോടതി വിധി നേടിയ ഇസ്‌മാഈലിനെ സ്‌പോണ്‍സര്‍ മനഃപൂര്‍വം കുടുക്കുകയായിരുന്നു എന്ന്‌ ആരോപിച്ച്‌ റിയാദിലുള്ള സഹോദരന്‍ അന്‍വര്‍ അലിയും നവോദയ പ്രവര്‍ത്തകരും റിയാദ്‌ ഗവര്‍ണറേറ്റിനെ സമീപിച്ചിട്ടുണ്ട്‌.

മൂന്നു മാസത്തോളം സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്‌ത ഇസ്‌മാഈല്‍ പീഡനം മൂലമാണ്‌ എട്ടു മാസം മുമ്പ്‌ നവോദയ പ്രവര്‍ത്തകരുടെ സഹായത്തോടെ റിയാദ്‌ ഗവര്‍ണറേറ്റില്‍ പരാതി നല്‍കിയത്‌. ഇഖാമയും െ്രെഡവിങ്‌ ലൈസന്‍സും നല്‍കാതെ വാഹനമോടിക്കാന്‍ പ്രേരിപ്പിക്കുകയും ശാരീരിക, മാനസിക പീഡനങ്ങളേല്‍പിക്കുകയും ചെയ്യുന്നു എന്നായിരുന്നു പരാതി. അവിടെ നിന്ന്‌ തര്‍ക്ക പരിഹാര കോടതിയിലേക്ക്‌ കേസ്‌ റഫര്‍ ചെയ്യുകയും ശമ്പള കുടിശ്ശിക നല്‍കി വിസ റദ്ദ്‌ ചെയ്‌ത്‌ ഇസ്‌മാഈലിനെ എത്രയും വേഗം നാട്ടിലയക്കണമെന്ന്‌ കോടതി വിധിക്കുകയും ചെയ്‌തു. എന്നാല്‍ കോടതിവിധി നടപ്പാക്കാന്‍ സ്‌പോണ്‍സര്‍ തയാറായില്ല.

തന്‍െറ കക്ഷി വിശ്വസ്‌തനല്ലെന്ന്‌ പറഞ്ഞ്‌ സ്‌പോണ്‍സറുടെ വക്കീല്‍ വക്കാലത്ത്‌ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്‌ ഇസ്‌മാഈല്‍ വീണ്ടും കോടതിയെ സമീപിച്ചു. ഉടന്‍ പ്രശ്‌ന പരിഹാരം നടത്തുകണമെന്ന്‌ ഉത്തരവിട്ട്‌ കോടതി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക്‌ റഫര്‍ ചെയ്‌തു. അവിടെനിന്ന്‌ നല്‍കിയ പൊലീസ്‌ ഇടപെടല്‍ ആവശ്യപ്പെടുന്ന രേഖയുമായി ഒലയ പൊലീസ്‌ സ്‌റ്റേഷനില്‍ ചെന്ന ഇസ്‌മാഈലിന്‌ സുലൈമാനിയ പൊലീസ്‌ സ്‌റ്റേഷനില്‍ പോകാന്‍ നിര്‍ദേശം കിട്ടി. അവിടെ അപ്പോഴേക്കും സ്‌പോണ്‍സര്‍ നല്‍കിയ പരാതിയില്‍ അറസ്റ്റ്‌ വാറന്‍റ്‌ കാത്തിരിപ്പുണ്ടായിരുന്നു. ഫ്രീ വിസയില്‍ വന്ന ഇന്തോനേഷ്യന്‍ െ്രെഡവറും വീട്ടുവേലക്കാരിയും ഇസ്‌മാഈലിന്‍െറ സഹായത്തോടെയാണ്‌ തന്‍െറ വീട്ടില്‍നിന്ന്‌ 72000 റിയാല്‍ അപഹരിച്ച്‌ ഒളിച്ചോടിയതെന്ന്‌ കാണിച്ചാണ്‌ പരാതി നല്‍കിയിരുന്നതത്രെ.

ആ കേസിലാണ്‌ ഇപ്പോള്‍ ഇസ്‌മാഈല്‍ റിമാന്‍റിലുള്ളത്‌. എട്ടു മാസം മുമ്പേ ജോലിയില്‍നിന്നിറങ്ങുകയും കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ കേസ്‌ ഫയല്‍ ചെയ്യുകയും ചെയ്‌ത ഇസ്‌മാഈലിന്‌ ഈ സംഭവത്തില്‍ യാതൊരു ബന്ധവുമില്‌ളെന്നും സ്‌പോണ്‍സറുടെ പക പോക്കല്‍ നടപടിയാണിതെന്നും സഹോദരന്‍ ആരോപിച്ചു. നവോദയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ബാബുജിയുടെ നേതൃത്വത്തിലാണ്‌ ഗവര്‍ണറേറ്റ്‌ വഴി ഇസ്‌മാഈലിനെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക