ഡാളസ്: ഫോമായുടെ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാനായി ജോമോന്‍ കുളപ്പുരക്കലിനെയും, കോര്‍ഡിനേറ്ററായി പൗലോസ് കുയിലാടനെയുംതിരെഞ്ഞെടുത്തു.
ഫോമാ ജോയിന്റ് ട്രഷറര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ്, നാഷണല്‍ കമ്മറ്റി മെംബര്‍ എന്നീപദവികള്‍ വഹിച്ചിരുന്ന ജോമോന്‍ കുളപുരക്കല്‍, നാടകരംഗത്തുനിന്നും സംഘടനാ പ്രവര്‍ത്തനത്തിലേക്ക് വന്ന സഹൃദയാനാണ്. റ്റാമ്പ നാടക വേദിയിടെ നട്ടെല്ലായിരുന്നു. അമേരിക്കന്‍ മലയാളീ സ്റ്റേജ്‌ഷോ പരിപാടികളുടെ മുഖ്യസ്‌പോണ്‍സര്‍മാരില്‍ ഒരാള്‍. ഫ്‌ലോറിഡ സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്.
'ഒരുമ' എന്ന ഓമന പേരില്‍ അറിയപ്പെടുന്ന,ഒര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ് മലയാളീ അസോസിയേഷന്റെ പ്രഥമ വൈസ് പ്രസിഡന്റ് ആയിരുന്നു ശ്രീ.പൗലോസ് കുയിലാടനാന്‍.കലാ സാംസ്‌കാരിക രംഗത്ത് തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള പൗലോസ് കുയിലാടന്‍ കേരളത്തിലെ കൊടകര'ആരതി തീയേറ്റര്‍' എന്ന നാടക ട്രൂപ്പ് ഉടമയും, സംവിധായകനും, നടനുമായിരുന്നു. അനവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ളകുയിലാടന്‍, ബാലചന്ദ്ര മേനോന്റെ 'വരും വരുന്നു വന്നു' എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
അമേരിക്കയില്‍ എത്തിയതിനു ശേഷം'സാന്റ പറയാത്ത കഥ' എന്ന ടെലിഫിലിമും പുറത്തിറക്കി. ഫോമാ വില്ലേജ് പദ്ധതിയുമായി ബന്ധപ്പെട്ട ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് നിരവധി വേദികളില്‍ അവതരിപ്പിച്ച 'പ്രളയം' എന്ന സ്‌കിറ്റിന്റെ പിന്നാമ്പുറങ്ങളിലും പൗലോസ് എന്ന കലാസ്‌നേഹിയുടെ ആത്മസമര്‍പ്പണം ഉണ്ടായിരുന്നു. ഫോമാ നാഷണല്‍ കമ്മറ്റിയംഗമായ ഇദ്ദേഹം,വരുന്ന കാലയളവിലേക്ക്ഒരുമയുടെ ട്രഷററായിതിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഫോമയുടെ 12 റീജിയനുകളെയും ഉള്‍പ്പെടുത്തി നടത്താന്‍ ഒരുങ്ങുന്ന കലാ സാംസ്‌കാരിക പരിപാടിയില്‍ 700 ഓളം കലാപ്രതിഭകളെ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണു ഇരുവരും.
സാംസ്‌കാരികമായി എല്ലാ മേഖലകളിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള ജോമോന്‍ കുളപുരക്കലും, പൗലോസ് കുയിലാടനും എന്തുകൊണ്ടും ഫോമയുടെകലാ സാംസ്‌കാരിക സമിതി സംഘാടകരാകാന്‍ യോഗ്യരാണന്നുഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം,സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.