Image

ഫൊക്കാന വിമെന്‍സ് എംപവര്‍മെന്റ് അവാര്‍ഡ് മറിയാമ്മ പിള്ളക്ക്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 02 April, 2019
ഫൊക്കാന വിമെന്‍സ് എംപവര്‍മെന്റ് അവാര്‍ഡ് മറിയാമ്മ പിള്ളക്ക്
ഇന്റര്‍നാഷണല്‍ വിമെന്‍സ് ഡേയോടെ അനുബന്ധിച്ചു ഏര്‍പ്പെടുത്തിയ ഫൊക്കാന വിമെന്‍സ് എംപവര്‍മെന്റ് അവാര്‍ഡ് ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള അര്‍ഹയായി എന്ന് വിമെന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസീ അലക്‌സ് അറിയിച്ചു. 2019 ഏപ്രില്‍ 6 ആം തീയതി ശനിയാഴ്ച അഞ്ചു മണി മുതല്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടത്തുന്ന വനിതാ ദിന സെമിനാറില്‍ അവാര്‍ഡ് നല്‍കി ആദരിക്കും.

മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് മറിയാമ്മ പിള്ളയുടേതെന്ന് അമേരിക്കയിലെ മലയാളീ സമൂഹം സാക്ഷ്യപ്പെടുത്തുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും മത-സാമുദായിക രംഗത്തും സാംസ്‌ക്കാരിക രംഗത്തും ഒരുപോലെ ശോഭിക്കുന്ന മറിയാമ്മ പിള്ള 43 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലെത്തി കഠിനപ്രയത്നത്തിലൂടെ തന്റെ കര്‍മ്മപാത വെട്ടിത്തെളിയിച്ചു. മറിയാമ്മ ചേച്ചി ഫൊക്കാനയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അതൊരു ചരിത്ര നിയോഗം ആയിരുന്നു.മാര്‍ത്തോമാ സഭയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ട മറിയാമ്മ ചേച്ചി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജന്മനാട്ടില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് സഹായഹസ്തങ്ങള്‍ നല്‍കികൊണ്ടിരിക്കുന്നു.

ആദ്യകാല മലയാളീ കുടിയേറ്റക്കാരില്‍ പെട്ട മറിയാമ്മ പിള്ള 1976-ല്‍ അമേരിക്കയിലെത്തികയും, ഉപരിപഠനത്തിനുശേഷം നഴ്സിംഗ് അഡ്മിനിസ്ട്രേറ്റര്‍ പദവിയിലെത്തുന്ന മലയാളികളില്‍ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു . ഒരവസരത്തില്‍ പത്ത് ഹോസ്പിറ്റലുകളുടെ ചാര്‍ജ് വഹിചിരുന്ന അവസരത്തില്‍ ഒരുപാട് നഴ്സുമാര്‍ ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമൊക്കെ മറിയാമ്മ പിള്ളയുടെ മേല്‍നോട്ടത്തില്‍ അമേരിക്കയിലെത്തി. അവരിലില്‍ പലര്‍ക്കും ഭാഷാ പരിജ്ഞാനം നല്‍കാനും നഴ്സിംഗ് സംബന്ധിച്ച കൂടുതല്‍ അറിവ് പകരുവാനും അവര്‍ ശ്രമിച്ചു. ഏകദേശം ഇരുപത്തി അയ്യായിരത്തില്‍ അധികം ആളുകളെ സഹായിച്ചതായി ഒരു അവസരത്തില്‍ മറിയാമ്മ പിള്ള പറയുകയുണ്ടായി. പലരെയും മറിയാമ്മ ചേച്ചിയുടെ വീട്ടില്‍ താമസിപ്പിച്ചു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിടുണ്ട്.അവരില്‍ പലരും ഇന്ന് മില്യനേഴ്സ് ആണ് .അങ്ങനെ നാലു പതിറ്റാണ്ടുകളില്‍ അധികം നിശബ്ദമായി ഒട്ടേറെപ്പേര്‍ക്ക് ഉപകാരിയായി നിന്ന മലയാളി വനിതകള്‍ വേറേ ഉണ്ടാകില്ല എന്ന് തറപ്പിച്ചു പറയാം.

അതിന് ശേഷം എട്ടു വര്‍ഷത്തോളം വെല്‍നസ് ഹെല്‍ത്ത് കെയര്‍ പാര്‍ട്ട്നേഴ്സ് എന്ന ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനം നടത്തിയ അവര്‍ മികച്ച നഴ്സിംഗ് ഹോം നടത്തുന്നതിനുള്ള സ്റ്റേറ്റിന്റെ ആറ് അവാര്‍ഡുകള്‍ നേടി.

വാഷിംഗ്ടണില്‍ നടന്ന ഫൊക്കാനാ കണ്‍വെന്‍ഷന്‍ മുതലാണ് മറിയാമ്മ പിള്ള ഫൊക്കാന സംഘടനാ രംഗത്ത് സജീവമായത്. ചിക്കാഗോയില്‍ 2002-ല്‍ നടന്ന കണ്‍വെന്‍ഷനില്‍ ഫൊക്കാന ട്രഷററായിരുന്നു. പോള്‍ കറുകപ്പള്ളി പ്രസിഡന്റായപ്പോള്‍ വൈസ് പ്രസിഡന്റായി. അങ്ങനെ ഫൊക്കാനയുടെ മിക്ക സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മറിയാമ്മ പിള്ള ആദ്യത്തെ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍, അത് ചരിത്രത്തിന്റെ താളുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന ഒരു സംഭവമായി മാറി.

റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന മറിയാമ്മ പിള്ള ഭര്‍ത്താവ് ചന്ദ്രന്‍ പിള്ള,പുത്രന്‍ രാജു പിള്ള,മകള്‍ റോഷ്നി എന്നിവര്‍ക്കൊപ്പം ചിക്കാഗോയില്‍ ആണ് താമസം.

മറിയാമ്മ പിള്ളയുടെ സാന്ത്വനത്തിന്റെ തലോടലേല്‍ക്കാത്തവര്‍ ചിക്കാഗോയില്‍ വളരെ ചുരുക്കമാണ് . പ്രതിഫലേഛയില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നവര്‍ വിരളമായ ഇക്കാലത്ത് മറിയാമ്മ പിള്ളയെപ്പോലെയുള്ള വ്യക്തികള്‍ ആദരം അര്‍ഹിക്കുന്നു എന്ന് വിമെന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസീ അലക്‌സ് പറഞ്ഞു.

ഫൊക്കാന വിമെന്‍സ് എംപവര്‍മെന്റ് അവാര്‍ഡിനു മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള അര്‍ഹയായി എന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ഇത് അര്‍ഹതക്കുള്ള അംഗീകാരം ആണെന്നും പ്രസിഡന്റ് മാധവന്‍ ബി.നായര്‍ അഭിപ്രായപ്പെട്ടു.

വടക്കേ അമേരിക്കയിലങ്ങോളമിങ്ങോളം വസിക്കുന്ന എല്ലാ മലയാളികളുടേയും സാമൂഹിക-സാംസ്‌ക്കാരിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ എപ്പോഴും മുന്‍നിരയില്‍ നില്‍ക്കുന്ന മറിയാമ്മ പിള്ളക്ക് ഈ അവാര്‍ഡ് കിട്ടിയതില്‍ അതിയായി സന്തോഷം ഉണ്ടെന്നു ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്ബ് , ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്,ട്രസ്ട്രീ ബോര്‍ഡ് വൈസ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ് ,ട്രസ്ട്രീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെആര്‍കെ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, റീജിണല്‍ വൈസ് പ്രസിഡന്റ്മാര്‍, കമ്മിറ്റി മെംബേര്‍സ്, ട്രസ്ട്രീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങിയവര്‍ ഒരു സംയുകത പ്രസ്താവനയില്‍ അറിയിച്ചു..
Join WhatsApp News
Elcy Yohannan Sankarathil 2019-04-03 14:38:43
So proud of you dear Mariamma Pillai! Your achievements, contributions, service to the needy are well known. May your retired life .be healthy,peaceful, happy &  serviceable to the humanity, your humility adds to your figure too. You have a bold, strong male gene hidden in your tall, beautiful stature, I always imagine, my prayers and good wishes to you dear Mrs. Pillai! Yohannan Sankarathil.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക