മെല്‍ബണ്‍: കേരളാ രാഷ്ട്രീയത്തിലെ നയചാതുര്യത്തിന്റെ അതികായകനായ അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്ക് പ്രവാസി സംഘടനകളുടെ ആദരാഞ്ജലികളുടെ പ്രവാഹം. 54 വര്‍ഷമായി പാലയുടെ നിയന്ത്രണം നിയന്ത്രിച്ച കെ.എം. മാണി ജനങ്ങളുടെ മാണിസാറായിരുന്നു എന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയാ നേതാവ് സെബാസ്റ്റ്യന്‍ ജേക്കബ് പറഞ്ഞു.
കെ.എം.മാണിയുടെ വിയോഗം യുഡിഎഫിന്റെ നഷ്ട്ടമാണെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് വാതപ്പള്ളി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 13 ബജറ്റ് അവതരിപ്പിച്ച നല്ല ധനകാര്യസ്ഥനായിരുന്നുവെന്ന് ഒഐസിസി ഓസ്‌ട്രേലിയ പ്രസിഡന്റ് ഹൈനസ് ബിനോയി അഭിപ്രായപ്പെട്ടു.
നല്ല വ്യക്തി മുദ്ര പതിപ്പിച്ച നേതാവായിരുന്നു കെഎം മാണിയെന്ന് കേരള ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ്.എം. ജോര്‍ജ് പറഞ്ഞു. കെഎം മാണിയുടെ വിടവാങ്ങല്‍ കേരളത്തിന് തീരാ നഷ്ടമാണെന്ന് ഒഐ സിസി ഗ്ലോബല്‍ കമ്മറ്റിയംഗം ബിജുസ്‌കറിയാ പറഞ്ഞു. കെഎം മാണിയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ലെന്ന് ഒഐസിസി വിക്ടോറിയാ പ്രസിഡന്റ് മാര്‍ട്ടിന്‍ ഉറുമീസ് അഭിപ്രായപ്പെട്ടു.
ഏറ്റവും കൂടുതല്‍ മന്ത്രിയായ മാണിസാര്‍ കര്‍ഷകരുടെ നേതാവായിരുന്നുവെന്ന് പ്രസാദ് ഫിലിപ്പ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സിന്റെ നായകനായിരുന്ന മാണിസാറിന്റെ ദേഹവിയോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ മറ്റു നേതാക്കളായ ജിജോ കുഴികുളം, എബിന്‍ മണിപ്പുഴ, സാബു പഴയാറ്റില്‍, ഡേവീസ് ജോസ്, അജേഷ് പോള്‍ എന്നിവരും അനുശോചനം അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്