പ്രമേഹ ചികിത്സ ആയുര്‍വേദത്തില്‍
Health
03-May-2012
Health
03-May-2012

പ്രമേഹത്തിന് ആയുര്‍വേദത്തില്‍ ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. ശരീരത്തില്‍ എണ്ണ,
കുഴമ്പ് മുതലായവ ഉപയോഗിക്കാതെ ഔഷധ ചൂര്‍ണങ്ങള്‍ ഉപയോഗിച്ച് മേല്‍പോട്ടേയ്‌ക്ക്
അമര്‍ത്തി തിരുമ്മുക(ഉദ്വര്‍ത്തനം), വ്യായാമം ചെയ്യുക എന്നിവ കഫത്തെയും
ദുര്‍മേദസിനെയും ശമിപ്പിക്കുന്നവയാണ്. മഞ്ഞള്‍ പൊടിച്ച് നെല്ലിക്കാ നീരും തേനും
ചേര്‍ത്തതില്‍ കലര്‍ത്തി രാവിലെ സേവിക്കുക. ചിറ്റമൃതിന്റെയോ നെല്ലിക്കയുടെയോ നീര്
തേന്‍ ചേര്‍ത്ത് സേവിക്കുക.
കതകഖദിരാദി, നിശാകതകാദി, ആരഗ്വധാദി മുതലായ കഷായങ്ങള്‍, നിരുര്യാദി, ചന്ദ്രപ്രഭ, മേഹസംഹാരി മുതലായ ഗുളികകള്‍, അയസ്‌കൃതി, ലോധ്രാസവം, ലോഹാസവം മുതലായ അരിഷ്ടങ്ങള്‍, ധന്വന്തരം, ഗുല്‍ഗുലുതിക്തകം മുതലായ ഘൃതങ്ങള്‍, കന്മദഭസ്‌മം, അഭ്രക ഭസ്‌മം, വംഗഭസ്‌മം, ശുദ്ധകന്മദം, ഡയജിത്, ഡി-നില്‍ മുതലായവ പ്രമേഹരോഗ ചികിത്സയില്‍ സാധാരണയായി ഉപയോഗിക്കുന്ന ഔഷധങ്ങളാണ്.
വേങ്ങ, കരിങ്ങാലി മുതലായവയുടെ കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം, ദര്‍ഭയുടെ വേര് ചതച്ചിട്ട് തിളപ്പിച്ച വെള്ളം, തേന്‍ ചേര്‍ത്ത വെള്ളം എന്നിവ കുടിക്കുക . ഇവയെല്ലാം വളരെ ലഘുവും എളുപ്പത്തില്‍ ചെയ്യാവുന്നതുമായ ഗൃഹൗഷധികളുമാകുന്നു.

.jpg)
പ്രമേഹ രോഗികളില്‍ കുരുക്കള്‍ ശരീരത്തില്‍ ഉണ്ടാവുകയാണെങ്കില്‍ പ്രമേഹ ചികിത്സകളോടൊപ്പം തന്നെ വ്രണ ചികിത്സ കൂടി ചെയ്യേണ്ടതായി വരാറുണ്ട്. ഇത്തരം അവസ്ഥയില്‍ ഗുല്‍ഗുലുതിക്തകം, ആരഗ്വധാദി, ന്യഗ്രോധാദി മുതലായ കഷായങ്ങളും കൈശോരഗുല്‍ഗുലു ഗുളികയും ഗുല്‍ഗുലുതിക്തകം, തിക്തകം, മഹാതിക്തകം എന്നി ഘൃതങ്ങളുമാണ് സാധാരണയായി ഉപയോഗിക്കാം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments