മുഖസൗന്ദര്യത്തില്‍ ശോധനയ്ക്ക് പ്രാധാന്യമുണ്ട്. രക്തശുദ്ധിയും ശോധനയും വരുത്തുന്ന മരുന്നുകളാണ് മുഖക്കുരുവിന് നിര്‍ദേശിക്കാറുള്ളത്. ദ്രാക്ഷാതി കഷായം, ദ്രാക്ഷാരിഷ്ടം, കുമാര്യാസവം, ആരാഗ്വാധാരിഷ്ടം തുടങ്ങിയവ. എല്ലാം വൈദ്യനിര്ദേശപ്രകാരമാണ് കഴിക്കേണ്ടത്
മുഖക്കുരു അകറ്റാനും മുഖം തിളങ്ങാനും വീട്ടില്ചെയ്യാവുന്ന ചില പൊടിക്കൈകള്‍
വേപ്പില അരച്ച് മുഖത്ത് പുരട്ടുക. ചെറുപയര്‍ പൊടി നാരങ്ങാനീരും പാലും ചേര്‍ത്ത് മുഖത്ത് പുരട്ടാം. കടലപ്പൊടി കൊണ്ട് മുഖം കഴുകുക. ചുരയ്ക്ക ജ്യൂസ് അടിച്ച് ഉപ്പ് ചേര്‍ത്ത് ദിവസവും ഒരുനേരം കുടിക്കുക മല്ലിയിലയും ജീരകപ്പൊടിയും അടിച്ചെടുത്ത് ദിവസവും ഒരു ടീസ്പൂണ്‍ കഴിക്കുക. ഒടു ടീസ്പൂണ്‍ ത്രിഫല പേസ്റ്റ് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും ഒരു നേരം കുടിക്കുക..നെല്ലിക്ക ഉണക്കി പെരുജീരകം ചേര്‍ത്ത് പൊടിച്ച് ഒരു ജാറില്‍ സൂക്ഷിക്കുക. ഈ പൊടി വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും രണ്ടുനേരം കഴിക്കുക.