Image

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കേരള പിറവി ആഘോഷിച്ചു

Published on 07 November, 2019
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കേരള പിറവി ആഘോഷിച്ചു


ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് െ്രെതഫാള്‍ട്ടിഗ് പള്ളി ഹാളില്‍ കേരള പിറവി ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. തുടര്‍ന്നു കേരളത്തിന്റെ ചരിത്രം ഒരു പത്രറിപ്പോര്‍ട്ട് ഉദ്ധരിച്ച് ആന്റണി തേവര്‍പാടം വായിച്ചു. ജോര്‍ജ് ചൂരപ്പൊയ്കയില്‍, തോമസ് കല്ലേപ്പള്ളി, ഐസക് പുലിപ്ര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കേരളത്തിന്റെ സന്പദ്ഘടനയിലെ പ്രധാന കാര്യങ്ങള്‍ ജോര്‍ജ് ജോണ്‍ വിശദീകരിച്ചു.

തുടര്‍ന്നു കേരള വിഭവങ്ങളായ ചോറ്, ഇറച്ചി, മീന്‍കറി, ചപ്പാത്തി എന്നിവ ഉള്‍പ്പെട്ട സമൃദ്ധമായ വിരുന്നൊരുക്കി. 2019 ലെ പരിപാടികള്‍ വിലയിരുത്തി 2019 ലെ വാരാന്ത്യസെമിനാര്‍ സ്ഥലവും തീയതിയും തീരുമാനിച്ചു. സേവ്യര്‍ എലഞ്ഞിമറ്റം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക