സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,എം.എ യൂസുഫലി മുഖ്യാതിഥികള്‍. പി.കെ കുഞ്ഞാലിക്കുട്ടി എംപി, അഹ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍,മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി,പി.വി അബ്ദുല്‍ വഹാബ് എംപി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,ഡോ.എം.കെ മുനീര്‍ എംഎല്‍എ, എം.സി ഖമറുദ്ദീന് എംഎല്‍എ വിശിഷ്ടാതിഥികള്‍
ദുബൈ:ദുബൈ കെ.എം.സി.സി ആഭിമുഖ്യത്തില്‍ 48-മത് യുഎഇ ദേശീയ ദിനാഘോഷ സമാപന സമ്മേളനവും,കെഎംസിസിയുടെ 45-മത് വാര്‍ഷികാഘോഷവും,യുഎഇ സഹിഷ്ണുതാ വര്‍ഷ പരിപാടികളും ഈ മാസം 13ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ ദുബൈ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെച്ച് അതിവിപുലമായി സംഘടിപ്പിക്കും.സഹിഷ്ണുതാ സമ്മേളനം യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്നഹ്യാന് ഉദ്ഘാടനം ചെയ്യും.മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് പത്മശ്രീ എം.എ യൂസുഫലി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍,ജനറല്‍ ഡയക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി,ജനറല്‍ മാനേജര്‍ ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് സി.ഐ.ഡി ഡോ: അഹമ്മദ് ശൈബാനി, പി.വി അബ്ദുല്‍ വഹാബ് എംപി,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,ഡോ.എം.കെ മുനീര്‍ എംഎല്‍എ,എം.സി ഖമറുദ്ദീന് എംഎല്‍എ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.
പരിപാടികളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍,ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര,ട്രഷറര്‍ പി.കെ ഇസ്മായില്‍,ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി,മീഡിയ ചെയര്മാന് ഒ.കെ ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് ക്ലബിലെ ഗേറ്റുകള്‍ വൈകുന്നേരം 4 മണിക്ക് തുറക്കും.5 മണിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ആകര്‍ഷക സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തി യിട്ടുണ്ട്.20 പേര്‍ക്ക് നറുക്കെടുപ്പിലൂടെ ലുലുവിന്റെ 500 ദിര്‍ഹമിന്റെ പര്‍ചേസ് വൗചര്‍ സമ്മാനമായി നല്‍കും.റിട്ടേണ്‍ വിമാന ടിക്കറ്റുകളും നല്‍കും.മറ്റു സമ്മാനങ്ങളുമുണ്ടാകും.കഴിഞ്ഞ വര്‍ഷങ്ങളിലെ പരിപാടികളെക്കാള്‍ കൂടുതല്‍ വിപുലമായാണ് ഇത്തവണ ആഘോഷം ഒരുക്കിയിരിക്കുന്നത്.സഹിഷ്ണുതാ വര്‍ഷ ഭാഗമായി പ്രത്യേക പരിപാടികള്‍ അരങ്ങേറും.കെ.എം.സി.സിയുടെ 45-മ
സര്‍ഗോല്‍സവം,കായികോല്‍സവം,വനി
പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമായ കെഎംസിസി സാമൂഹിക പ്രസക്തവും സാംസ്കാരിക-പൈതൃക പ്രാധാന്യമുള്ളതുമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.ദുബൈ മുനിസിപ്പാലിറ്റി ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന ക്ളീനപ് ദി വേള്‍ഡ് ശുചീകരണ യജ്ഞത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച് ദുബൈ കെഎംസിസി അതിന്റെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.എണ്ണമറ്റ ജീവകാരുണ്യ-ആതുര ശുശ്രൂഷാ-വിദ്യാഭ്യാസ-നിയമ-തൊഴി
സമ്മേളന സ്ഥലത്തേക്ക് ബസ് ഏര്‍പ്പെടുത്തുന്നതാണ്.പരിപാടി
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍
ഇബ്രാഹിം എളേറ്റില്‍ (പ്രസിഡന്റ് ദുബൈ കെ.എം.സി.സി )
മുസ്തഫ വേങ്ങര (ജന:സെക്രട്ടറി ദുബൈ കെ.എം.സി.സി )
ഹംസ തോട്ടി (ഓര്‍ഗ: സെക്രട്ടറി ദുബൈ കെ.എം.സി.സി )
റഈസ് തലശ്ശേരി ( വൈസ് പ്രസിഡന്റ് ദുബൈ കെ.എം.സി.സി )
എന്‍ കെ ഇബ്രാഹിം (മീഡിയ വിംഗ് ചെയര്മാന് )
യൂസുഫ് മാഷ് (വൈസ് പ്രസിഡന്റ് ദുബൈ കെ.എം.സി.സി )
നിസാമുദ്ദീന്‍ കൊല്ലം (സെക്രട്ടറി ദുബൈ കെ.എം.സി.സി)
കെ.പി.എ സലാം (സെക്രട്ടറി ദുബൈ കെ.എം.സി.സി)
നിഹ്മത്ത് മങ്കട (ദുബൈ കെ.എം.സി.സി മീഡിയ കോര്‍ഡിനേറ്റര്‍)