Image

ബ്രേ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് -പുതുവത്സരാഘോഷവും, കുടുംബ കൂട്ടായ്മ വാര്‍ഷികവും

Published on 31 December, 2019
ബ്രേ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് -പുതുവത്സരാഘോഷവും, കുടുംബ കൂട്ടായ്മ വാര്‍ഷികവും

ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ബ്രേ കുര്‍ബാന സെന്ററിന്റെ കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്മസ് ആഘോഷവും 2019 ഡിസംബര്‍ 31 ചൊവ്വാഴ്ച രാവിലെ 11നു ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആഘൊഷിക്കുന്നു.

31 നു രാവിലെ പതിനൊന്നിനു ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ വി. കുര്‍ബാനയും വര്‍ഷാവസാന പ്രാര്‍ത്ഥനയും. ഒരുമണിക്ക് ബാലിവാള്‍ട്രിം കമ്യൂണിറ്റി സെന്ററില്‍ ഉച്ചഭക്ഷണത്തെ തുടര്‍ന്ന് പൊതുയോഗം. വിവിധ കുടുബകൂട്ടായ്മകളും സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിലെ യുവജനങ്ങളും കാറ്റിക്കിസം കുട്ടികളും, മറ്റ് ഭക്തസംഘടനകളും അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളെ തുടര്‍ന്ന് ക്രിസ്മസ് ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കുന്നു. വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഫാ. രാജേഷ് മേച്ചിറാകത്ത് അറിയിച്ചു.

ബ്രേ സീറോ മലബാര്‍ സമൂഹം ഡിസംബര്‍ 24 നു വൈകിട്ട് പതിനൊന്നിനു സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ ഒത്തുചേര്‍ന്ന് ലോകരക്ഷകനായ മിശിഹായുടെ തിരുപിറവി ഭക്തി നിര്‍ഭരമായി ആചരിച്ചു. കുട്ടികളുടെ കരോള്‍ ഗാനങ്ങളോടെ ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. സെബാസ്റ്റ്യന്‍ ഒസിഡി കാര്‍മികത്വം വഹിക്കുകയും ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്തു. തിരുകര്‍മങ്ങള്‍ക്ക് ശേഷം കേക്ക് മുറിച്ചും സമ്മാനങ്ങളും ആശംസകളും കൈമാറിയും തിരുപിറവിയുടെ സന്തോഷം പങ്കിട്ടു. എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുത്ത ക്രിസ്തുമസ് കരോള്‍ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ ജോസഫ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക