Image

സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ 2020 വര്‍ഷത്തെ ബജറ്റ് അംഗീകരിച്ചു

Published on 02 January, 2020
സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ 2020 വര്‍ഷത്തെ ബജറ്റ് അംഗീകരിച്ചു

മസ്‌കറ്റ്: ഈ സാമ്പത്തിക വര്‍ഷത്തെ പൊതു ബജറ്റിന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദ് അംഗീകാരം നല്‍കി. 2020 ബജറ്റ്, ഒമാന്‍ വിഷന്‍ 2040 ലേക്കും പത്താം പഞ്ചവല്‍സര പദ്ധതി ഡെവലപ്‌മെന്റ് പ്ലാനിലേക്കുമുള്ള പാലമാണെന്ന് ധന മന്ത്രാലയം പത്രകുറിപ്പില്‍ അറിയിച്ചു.

നടപ്പുവര്‍ഷം എണ്ണ ബാരലിന് 58 ഡോളര്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത്. ഇതില്‍ നിന്നുള്ള ആകെ വരുമാനം 10.7 ബില്യണ്‍ ഒമാനി റിയാലായി കണക്കാക്കുന്നത്. ഇത് 2019 വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്.

ഇതിനിടെ സുല്‍ത്താന്‍ ഖാബൂസ് ആരോഗ്യവാനായിരിക്കുന്നുവെന്നും നിര്‍ദേശിക്കപ്പെട്ട ചികിത്സാ രീതികള്‍ തുടരുന്നതായും ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിനെ ഉദ്ദരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ആയ ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക