ജോര്‍ജി കടവില്‍ ഫൊക്കാന പെന്‍സില്‍വേനിയ ന്യൂജേഴ്സി റീജണല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ജോയിച്ചന്‍ പുതുക്കുളംPublished on 07 January, 2020
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ സാമൂഹ്യ- സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോര്‍ജി കടവില്‍ പെന്‍സില്‍വേനിയ ന്യൂജേഴ്സി റീജണല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഇപ്പോള്‍ ഫിലഡല്‍ഫിയയിലെ "മേള' എന്ന സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.
മേള എന്ന സംഘടനയുടെ പ്രസിഡന്റ് സോമരാജന്റേയും കമ്മിറ്റി അംഗങ്ങളുടേയും പൂര്‍ണ്ണ പിന്തുണയോടെയാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്നതിനു മുമ്പ് ഇരുപത്തഞ്ച് വര്‍ഷം ചെങ്ങന്നൂരിലെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്നു. ചെങ്ങന്നൂര്‍ ക്രസ്ത്യന്‍ കോളജ് ചെയര്‍മാനായിരുന്നു. വളരെക്കാലം മുളക്കുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
മികച്ച സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോര്‍ജി കടവില്‍ എന്തുകൊണ്ടും റീജണല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യതയുള്ള വ്യക്തിയാണെന്നു മേള പ്രസിഡന്റ് സോമരാജന് അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല