Image

വീടുകളുടെ വില നിയന്ത്രിക്കാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് സ്വിസ് ക്യാന്പയിന്‍

Published on 10 January, 2020
വീടുകളുടെ വില നിയന്ത്രിക്കാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് സ്വിസ് ക്യാന്പയിന്‍
ബേണ്‍: വീടുകളുടെ വില അനിയന്ത്രിതമായി ഉയരുന്നതു തടയാന്‍ നിക്ഷേപം വര്‍ധിപ്പിക്കുകയും നിയമ ഭേദഗതി നടപ്പാക്കുകയും വേണമെന്നാവശ്യപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്യാന്പയിനു തുടക്കമായി.

പൊതു പാര്‍പ്പിട മേഖലയില്‍ കൂടുതല്‍ പണം എത്തുന്നതിന് ഹൗസിംഗ് സൊസൈറ്റികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത് അടക്കമുള്ള ആവശ്യങ്ങളാണ് ക്യാന്പയിന്‍ മുന്നോട്ടു വയ്ക്കുന്നത്.

ലാഭം മാത്രം അടിസ്ഥാനമാക്കിയുള്ള വാടക രീതി നിയന്ത്രിച്ച് കൂടുതലാളുകള്‍ക്ക് വീടുകള്‍ സ്വന്തമാക്കാന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. 2005 മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ വാടക നിരക്കില്‍ ശരാശരി ഇരുപതു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക