മാഞ്ചസ്റ്റര്‍: യുകെയിലെ പ്രമുഖ കത്തോലിക്കാ കൂട്ടായ്മയായ കേരളാ കാത്തലിക് അസോസിയേഷന് ഓഫ് മാഞ്ചസ്റ്ററിന് (KCAM) നവ നേതൃത്വം. പുതിയ ഭാരവാഹികളായി
ട്വിങ്കിള്‍ ഈപ്പന് (പ്രസിഡന്റ്), ഡോ. അഞ്ജു ബെന്‍ഡന്‍ (വൈസ് പ്രസിഡന്റ്), സുനില്‍ കൊച്ചേരി (സെക്രട്ടറി), ജോബി വര്‍ഗീസ്, റീന സജി (ജോയിന്റ് സെക്രട്ടറിമാര്‍), ജിനോ ജോസഫ് (ട്രഷറര്‍), ബിജു ആന്റണി (ചെയര്മാന്) എന്നിവരേയും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയി മിന്റോ ആന്റണി,ആക്ടിവിറ്റി കോഓര്‍ഡിനേറ്റര്‍ ആയി ജയ്സണ്‍ ജോബ്,കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍മാരായി ഷിജി ജയ്സണ്‍ ,ഷേര്‍ളി ജോര്‍ജ് ,മഞ്ജു സി. പള്ളം,സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍മാരായി സിബി മാത്യു,മോനച്ചന് ആന്റണി,ടൂര്‍ കോഓര്‍ഡിനേറ്റര്‍മാരായി സണ്ണി ആന്റണി,ബിജു കുര്യന് എന്നിവരെയും സാറ്റര്‍ഡേ ക്ലബ് കോഓര്‍ഡിനേറ്റര്‍മാരായി ബൈജു മാത്യു,സജിത്ത് തോമസ്,ഗില്‍ബെര്‍ട് ജോര്‍ജ്,ഡോ.ജോര്‍ജ് തങ്കപ്പന് എന്നിവരെയും എസ്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോജി ജോസഫ്,ടോമി തെനയന്‍, ബിന്റോ സൈമണ്‍,മഹേഷ് ജോസഫ്,ജോസ് ജോര്‍ജ് എന്നിവരെയും തെരഞ്ഞെടുത്തു.
അസോസിയേഷന്റെ പത്താമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. അസോസിയേഷന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഏവരുടെയും സഹകരണം പ്രസിഡന്റ് ട്വിങ്കിള്‍ ഈപ്പന് അഭ്യര്‍ഥിച്ചു.മുന്‍ ഭാരവാഹികള്‍ക്ക് സെക്രട്ടറി സുനില്‍ കോച്ചേരി നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍