Image

മില്‍വാക്കിയില്‍ വെടിവെപ്പ്, അക്രമി ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ Published on 26 February, 2020
മില്‍വാക്കിയില്‍ വെടിവെപ്പ്, അക്രമി ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടു
മില്‍വാക്കി : ഇന്ന് ഉച്ചക്കുശേഷം മില്ലര്‍കോഴ്‌സ് ബ്രൂവിങ് ക്യാമ്പസിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് .

മില്‍വാക്കി 4000 ഡബ്ല്യു സ്‌റ്റേറ്റ് സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ബ്രുവേറി പ്ലാന്റിനകത്തായിരുന്നു വെടിവെപ്പുണ്ടായതെന്നു മില്‍വാക്കി പോലീസ് പറഞ്ഞു .അറുനൂറിലധികം ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.സൈലെന്‌സര്‍  ഉപയോഗിച്ചുള്ള തോക്കാണ്  അക്രമി വെടിവെക്കാന്‍ ഉപയിഗിച്ചതു .പ്ലാന്റിലെ ക്ലോസെറ്റിനകത്തു ഒളിച്ചിരുന്ന ഒരു  ജീവനക്കാരനാണ് വിവരം പുറത്തറിയിച്ചത്.

പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരികയാണ്. പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള എലിമെന്ററി സ്കൂളും അടച്ചുപൂട്ടി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ .കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമോ എന്നും വ്യക്തമല്ല



മില്‍വാക്കിയില്‍ വെടിവെപ്പ്, അക്രമി ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടു
മില്‍വാക്കിയില്‍ വെടിവെപ്പ്, അക്രമി ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക