Image

വേള്‍ഡ് പീസ് മിഷന്‍ മെല്‍ബണ്‍ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍

നിത വര്‍ഗീസ് Published on 02 March, 2020
 വേള്‍ഡ് പീസ് മിഷന്‍ മെല്‍ബണ്‍ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
മെല്‍ബണ്‍: ലോക സമാധാന  പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ വേള്‍ഡ് പീസ് മിഷന്റെ മെല്‍ബണ്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ സണ്ണി സ്റ്റീഫന്‍, 
ഓസ്‌ട്രേലിയന്‍ നാഷണല്‍ കോ  ഓര്‍ഡിനേറ്റര്‍ ജിജിമോന്‍  കുഴിവേലില്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഐകകണ്‌ഠേനയാണ് രഞ്ജിത് വര്‍ഗീസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.സുമ.എസ്.മാത്യു (വൈസ് പ്രസിഡന്റ് ),ജോണ്‍ ഫിലിപ്പ്  മാലിയില്‍ (ജനറല്‍ സെക്രട്ടറി),രജനി രഞ്ജിത്ത് (ട്രഷറര്‍&ചാരിറ്റി മിഷന്‍ ഡയറക്ടര്‍),ജേക്കബ് ചാക്കോ (പ്രോഗ്രാം ഡയറക്ടര്‍),ഷാജി വര്‍ഗീസ് (ഡെപ്യൂട്ടി സെക്രട്ടറി) മാത്യു പൊയ്കയില്‍ ജോസ് (ജോയിന്റ് സെക്രട്ടറി),കൂടാതെ ഡോ. എബി വര്‍ഗീസ്,ജെയ്‌സി ജോണ്‍,ട്രീസ സജി,ലിനു എബി,ബിനു ജോര്‍ജ്,ജേക്കബ് ചാക്കോ(ബിജു),ജോര്‍ജ് വര്‍ഗീസ്,രാജീവ് മാത്യു,മാത്യു വര്‍ഗീസ്,ജെയ്‌സണ്‍ ജേക്കബ്, എന്നിവരെ വേള്‍ഡ് 
പീസ് മിഷന്‍ വിക്ടോറിയ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായും  തെരഞ്ഞെടുത്തു.

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ പന്ത്രണ്ട് രാജ്യങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി 'അഞ്ചപ്പം' അന്നദാന പദ്ധതി നടപ്പാക്കിയും, നിര്‍ദ്ധനരായവര്‍ക്ക്  വിദ്യാഭ്യാസ സഹായവും, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായവും, ആദിവാസി മേഖലകളില്‍ സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും ബോധവല്‍ക്കരണ ക്ലാസുകളും,എച്ച്.ഐ.വി ബാധിതരായ കുട്ടികളെ സംരക്ഷിക്കുവാനും 
പുനരധിവസിപ്പിക്കാനുമുള്ള  ഭവന പദ്ധതികള്‍ കൂടാതെ വിവിധ മതങ്ങളും സംസ്‌കാരങ്ങളും  ചേര്‍ന്നൊരുക്കുന്ന കലാവിരുന്നുകള്‍,മതാന്തര സംവാദം,ഹരിത കര്‍മ്മ പദ്ധതികള്‍ വിവിധ മാധ്യമ സാങ്കേതിക സങ്കേതങ്ങളുപയോഗിച്ച്  മനുഷ്യസ്‌നേഹിയായി  ജീവിക്കാന്‍ പ്രേരണ നല്‍കുന്ന  പ്രോഗ്രാമുകള്‍,സ്‌കൂള്‍ കോളേജ് തലങ്ങളില്‍ വ്യക്തിത്വ വികസനവും തിരിച്ചറിവുകളും ഒപ്പം സാമൂഹിക സാംസ്‌കാരിക വൈവിധ്യങ്ങളില്‍ അവബോധം നല്‍കുന്ന പ്രചോദന ക്ലാസ്സുകളും, ആര്‍ട്ട് ഓഫ് പീസ്  മെഡിറ്റേഷന്‍, ഫാമിലി മിഷന്‍,സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍,എംപവറിങ് വിമെന്‍ തുടങ്ങി ഒട്ടനവധി മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ വേള്‍ഡ് പീസ് മിഷന്‍ 'ഒരു ഹൃദയം ഒരു ലോകം' എന്ന പ്രവര്‍ത്തനങ്ങളുമായി കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്.

wpmissionofficial@gmail.com
www.worldpeacemission.net

 റിപ്പോര്‍ട്ട്: നിത വര്‍ഗീസ്

 വേള്‍ഡ് പീസ് മിഷന്‍ മെല്‍ബണ്‍ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക