image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

വാട്ഫോര്‍ഡില്‍ സംഗീതവസന്തമായി സെവന്‍ബീറ്റ്സ് സീസണ്‍ ഫോര്‍

EUROPE 08-Mar-2020
EUROPE 08-Mar-2020
Share
image

വാട്ഫോര്‍ഡ്: യുകെയിലെ സെവന്‍ബീറ്റ്സ് മ്യൂസിക് ബാന്റും വാറ്റ്ഫോര്‍ഡിലെ കേരളാ കമ്യൂണിറ്റി ഫൌണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്ററും (കെസിഎഫ്) സംയുക്തമായി സംഘടിപ്പിച്ച സീസണ്‍ 4 സംഗീതോല്‍സവം വേനലില്‍ കുളിര്‍മഴയായി പെയ്തിറങ്ങുന്ന അനുഭൂതിയില്‍ രാഗസന്ധ്യയുടെ നിലാപ്രഭയില്‍ ആസ്വാദകരില്‍ അലിഞ്ഞിറങ്ങി. വാട്ഫോര്‍ഡ് ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ ഫെബ്രുവരി 29 ന് ശനിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ രാത്രി ഒരുമണിവരെ ഇടതടവില്ലാതെ ഒന്‍പത് മണിക്കൂര്‍ നീണ്ട സംഗീത നൃത്തപരിപാടി യുകെയിലെ മലയാളി സമൂഹത്തിന്റെ താളുകളില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ത്ത പുതുചരിത്രമായി. കവി ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും വേദിയെ ധന്യമാക്കി.

സംഗീതോല്‍സവത്തില്‍ വിശിഷ്ടാതിഥികളായ യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, യൂറോപ്പിലെ മാദ്ധ്യമപ്രവര്‍ത്തകനും ജര്‍മനിയിലെ കലാ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകനും, ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലില്‍, യുകെയിലെ സംഘടനാ നേതാക്കളായ എബി സെബാസ്ററ്യന്‍, കൗണ്‍സിലര്‍ ഡോ. ശിവകുമാര്‍, സോളിസിറ്റര്‍ പോള്‍ ജോണ്‍, സണ്ണിമോന്‍ മത്തായി സുജു ദാനിയേല്‍, ഡീക്കന്‍ ജോയിസ് ജെയിംസ്, ലിന്‍ഡ ബെന്നി, സലീന സജീവ്, ശ്രീജിത്, മാത്യു കുരീക്കല്‍, സിബി തോമസ്, സിബു സ്‌കറിയ, ടോമി ജോസഫ്, ജെബിറ്റി ജോസഫ് ബികു ജോണ്‍, സുനില്‍ വാര്യര്‍, ജെയിസണ്‍ ജോര്‍ജ് എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

image
image
പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടില്‍ സ്വാഗതവും സണ്ണിമോന്‍ പി.മത്തായി അദ്ധ്യക്ഷപ്രസംഗവും മനോജ് തോമസ് നന്ദിയും പറഞ്ഞു.മനോജ് പിള്ള ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ജോസ് കുമ്പിളുവേലില്‍, ഡോ.ശിവകുമാര്‍ എന്നിവര്‍ ഒഎന്‍വി അനുസ്മരണം നടത്തി.

ബ്രിസ്റേറാളിലെ ബാത്തില്‍ താമസിയ്ക്കുന്ന പിന്നണി ഗായകന്‍ ബനഡിക്ട് ഷൈന്‍, യുക്മ സ്ഥാപക പ്രസിഡന്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വര്‍ഗീസ് ജോണ്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരെ വിവിധ പ്രവര്‍ത്തന മികവുകള്‍ മുന്‍നിര്‍ത്തി വേദിയില്‍ മെമന്റോ നല്‍കി ആദരിച്ചു.

ഡെന്ന ആന്‍ ജോമോന്‍ ബെഡ്ഫോര്‍ഡ്, അലീന സജീഷ് ബേസിംഗ്സ്റ്റോക്ക്, ജിയാ ഹരികുമാര്‍, ബെര്‍മിംഗ്ഹാം, ഇസബെല്‍ ഫ്രാന്‍സിസ് ലിവര്‍പൂള്‍, അന്ന ജിമ്മി ബെര്‍മിംഗ്ഹാം,ഡെന ഡിക്സ് നോട്ടിങ്ഹാം, കെറിന്‍ സന്തോഷ് നോര്‍ത്താംപ്ടണ്‍, ആനി ആലോസിസ്സ് ലൂട്ടന്‍, ഫിയോന ബിജു ഹാവെര്‍ഹില്‍,ഫ്രേയ ബിജു ഹാവെര്‍ഹില്‍, ജോണ്‍ സജി ലിവര്‍പൂള്‍,ദൃഷ്ടി പ്രവീണ്‍ സൗത്തെന്‍ഡ്,ജെയ്മി തോമസ് വാറ്റ്ഫോര്‍ഡ്, ജിസ്മി & അന്‍സിന്‍ ലിവര്‍പൂള്‍, ദിയ ദിനു വൂസ്ററര്‍,നതാന്യ നോര്‍ഡി (വോക്കിങ്), ജെസീക്ക സാവിയോ (നോട്ടിങ്ങ്ഹാം) എന്നിവരെ കൂടാതെ 7 ബീറ്റ്സ് സാരഥി മനോജ് തോമസ് (കെറ്ററിംഗ്), ലിന്‍ഡ ബെന്നി (കെറ്ററിംഗ്), സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍), ജോണ്‍സന്‍ ജോണ്‍ (ഹോര്‍ഷം), തോമസ് അലക്സ് (ലണ്ടന്‍), ഷാജു ജോണ്‍ (സ്പാല്‍ഡിങ്) മഴവില്‍ സംഗീത സാരഥി അനീഷ് & ടെസ്സമോള്‍ (ബോണ്‍മൗത്), രഞ്ജിത് ഗണേഷ് (മാഞ്ചസ്ററര്‍), ഷാജു ഉതുപ്പ് (ലിവര്‍പൂള്‍), സജി സാമുവേല്‍ (ഹാരോ), ഹാര്‍മോണിക്ക സംഗീത വിസ്മയവുമായി റോണി എബ്രഹാം (ബ്രിസ്റേറാള്‍), ജോണ്‍ പണിക്കര്‍ (വാറ്റ്ഫോര്‍ഡ്), ഫെബി (പീറ്റര്‍ബോറോ), ഉല്ലാസ് ശങ്കരന്‍(പൂള്‍), അഭിലാഷ് കൃഷ്ണ(വാറ്റ്ഫോര്‍ഡ്), ഷെനെ (വാറ്റ്ഫോര്‍ഡ്), സൂസന്‍ (നോര്‍ത്താംപ്ടണ്‍),ഡോ. കാതറീന്‍ ജെയിംസ് (ബെഡ്ഫോര്‍ഡ്), ലീമ എഡ്ഗര്‍ (വാറ്റ്ഫോര്‍ഡ്), ഡോ.സുനില്‍ കൃഷ്ണന്‍ (ബെഡ്ഫോര്‍ഡ്), റെജി തോമസ് (വൂസ്ററര്‍), ജിജോ മത്തായി (ഹൈ വൈകോംബ്), സൂസന്‍(നോര്‍ത്താംപ്ടണ്‍) എന്നിവര്‍ക്കൊപ്പം മൗറീഷ്യന്‍ ഗായകന്‍ സാന്‍ സാന്റോക് (ലണ്ടന്‍) എന്നിവരാണ് ശ്രുതിശുദ്ധമായ ശൈലികൊണ്ടു സംഗീതം ഉല്‍സവമാക്കി ഗാനങ്ങള്‍ ആലപിച്ചത്.

സംഗീതത്തിനൊപ്പം സെമിക്ളാസ്സിക്കല്‍, കുച്ചിപ്പുടി, സിനിമാറ്റിക് & ഫ്യൂഷന്‍ നൃത്തയിനങ്ങള്‍ സദസിന് ഹൃദ്യത പകര്‍ന്നു.

യുകെയിലെ വിവിധ വേദികളില്‍ കഴിവു തെളിയിച്ച ടീം ത്രിനേത്ര നടനം, ജയശ്രീ,ഗ്രീഷ്മ,ഷെല്ലി എന്നിവരുടെ വാറ്റ്ഫോര്‍ഡ് ടീം(സെമി ക്ളാസിക്കല്‍ ഫ്യൂഷന്‍), മഞ്ജു സുനില്‍ ലാസ്യരസ ടീം റെഡ്ഡിങ് (സെമി ക്ളാസിക്കല്‍ ഫ്യൂഷന്‍), സയന,ഇസബെല്‍ & ടീം നടനം സ്‌കൂള്‍ നോര്‍ത്താംപ്ടണ്‍ (സെമി ക്ളാസ്സിക്കല്‍ ഫ്യൂഷന്‍), ഫെബ, ഫെല്‍ഡ ടീം ഹയര്‍ഫീല്‍ഡ് (സിനിമാറ്റിക്), ഹോര്‍ഷം ബോയ്സ് ആരോണ്‍ & ടീം (ഫ്യൂഷന്‍ ഡാന്‍സ്), ടാന്‍വി, മേഘ്നാ വാറ്റ്ഫോര്‍ഡ് ടീം (ഫ്യൂഷന്‍), ഹോര്‍ഷം ഗേള്‍സ് ആന്‍ഡ്രിയ, ഏംലിസ് ടീം (ഫ്യൂഷന്‍ ഡാന്‍സ്), നിമ്മി, അനീറ്റ(വാറ്റ്ഫോര്‍ഡ്) & ടീം (സിനിമാറ്റിക് ഫ്യൂഷന്‍), ടീം റെഡ് ചില്ലീസ്, ജയശ്രീ വാറ്റ്ഫോര്‍ഡ്, ശ്രേയ സജീവ്, എഡ്മണ്ടന്‍) (സെമിക്ളാസ്സിക്കല്‍), ബെഥനി സാവിയോ നോട്ടിങ്ഹാം(സെമി ക്ളാസ്സിക്കല്‍), മിന്നും പ്രകടനം കാഴ്ചവെച്ച 2019 യുക്മ കലാപ്രതിഭ ടോണി അലോഷ്യസിന്റെ (ല്യൂട്ടന്‍) സിനിമാറ്റിക് ഡാന്‍സ്, മുന്‍ യുക്മ കലാതിലകം സാലിസ്ബറിയിലെ മിന്നാ ജോസ് (സെമി ക്ളാസിക്കല്‍), ജയശ്രീ വാട്ഫോര്‍ഡ് (കുച്ചിപ്പുടി) തുടങ്ങിയവരുടെ നൃത്തം അവിസ്മരണീയമായി. സ്പെഷ്യല്‍ സെമിക്ളാസ്സിക്കല്‍ ഫ്യൂഷന്‍ ഡാന്‍സിലൂടെ ജിഷ സത്യന്‍ നടനം ഡാന്‍സ് സ്‌കൂള്‍ നോര്‍ത്താംപ്ടണ്‍ ഓ.എന്‍.വിയ്ക്ക് അര്‍ച്ചനയൊരുക്കി.


സൂര്യ,മഴവില്‍ മനോരമ,ഫ്ളവേഴ്സ് എന്നീ ചാനലുകളില്‍ അവതാരികയായിരുന്ന നതാഷാ സാം,യുകെയിലെ നിരവധി വേദികളില്‍ കഴിവ് തെളിയിച്ച ആന്റോ ബാബു(ബെഡ്ഫോര്‍ഡ്),വാട്ട്ഫോര്‍ഡ് കെസിഎഫിന്റെ ബ്രോണിയ ടോമി എന്നിവര്‍ അവതാരകരായിരുന്നു.

അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് മുഖ്യസ്പോണ്‍സറായി നടത്തിയ സംഗീതോത്സവത്തില്‍ യുവജനങ്ങളും, മുതിര്‍ന്നവരുമടക്കം അനുഗ്രഹീതരായ 45 ഓളം ഗായകരും, 20 ഓളം നര്‍ത്തകരും ക്ളാസിക്കല്‍, സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകളുമായി വിസ്മയംതൂകി അരങ്ങു തകര്‍ത്താടിയ വേദിയില്‍ എച്ച്ഡി മികവോടെ കളര്‍ മീഡിയ ലണ്ടനും ബീറ്റ്സ് യുകെ ഡിജിറ്റലും ചേര്‍ന്നൊരുക്കിയ ഫുള്‍ എല്‍ഇഡി സ്‌ക്രീനും (വെല്‍സ് ചാക്കോ) ശബ്ദസാങ്കേതിക സംവിധാനം യുകെ ഡിജിറ്റല്‍ ബീറ്റ്സും(ബിനു നോര്‍ത്താംപ്ടണ്‍)സീസണ്‍ ഫോറിനു മാറ്റേകി. പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും മാഗ്നവിഷന്‍ ടിവി(ഡീക്കന്‍ ജോയിസ് ജെയിംസ് പള്ളിയ്ക്കമ്യാലില്‍) ലൈവ് സംപ്രേഷണം ചെയ്തു. വാട്ട്ഫോര്‍ഡിലെ (കെസിഎഫ്) വനിതകള്‍ ഒരുക്കിയ ലൈവ് ഭക്ഷണശാല പങ്കെടുക്കാനെത്തിയവര്‍ക്ക് രുചി പകര്‍ന്നു.അതിവിപുലമായി പാര്‍ക്കിംഗ് സൗകര്യവും സംഘാടകര്‍ ഒരുക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിപാടിയിലെ ധന്യ മുഹൂര്‍ത്തങ്ങള്‍ യുകെയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബെറ്റര്‍ ഫ്രെയിംസ്, സ്ററാന്‍ക്ളിക്, ബിടിഎം, ടൈംലെസ്, ലെന്‍സ്ഹുഡ് എന്നീ മലയാളി ഫോട്ടോഗ്രാഫി കമ്പനികള്‍ അഭ്രപാളികളില്‍ പകര്‍ത്തി.

തികച്ചും സൗജന്യമായി പ്രവേശനമൊരുക്കിയ കലാമാമാങ്കത്തിന് ചുക്കാന്‍ പിടിച്ചത് ജോമോന്‍ മാമ്മൂട്ടില്‍, സണ്ണിമോന്‍ മത്തായി, മനോജ് തോമസ്, ലിന്‍ഡ ബെന്നി എന്നിവരാണ്. വാറ്റ്ഫോര്‍ഡിലെ കേരളാ കമ്യൂണിറ്റി ഫൌണ്ടേഷനുമായി (കെസിഎഫ്) സഹകരിച്ചു കൊണ്ടാണ് ഇത്തവണ സെവന്‍ ബീറ്റ്സ് സീസണ്‍ ഫോര്‍ അരങ്ങേറിയത്.

യുകെയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മികവുറ്റ ഒരുഇവന്റായി സംഗീതോല്‍സവം സീസണ്‍ ഫോര്‍ മറ്റു പരിപാടികളില്‍ നിന്നും ജനങ്ങള്‍ക്ക് വേറിട്ട അനുഭവവും പകര്‍ന്നു. പരിപാടിയുടെ ഏകോപനവും, അച്ചടക്കത്തോടുകൂടിയ സംഘാടന പാടവവും സംഗീതോല്‍സവത്തെ വന്‍ വിജയമാക്കി.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കോവിഡ് പ്രതിബന്ധങ്ങളെ മറികടന്ന് യുകെയില്‍ നിന്നൊരു ക്രിസ്മസ് കരോള്‍
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ക്രിസ്മസ് മെഗാ ലൈവ്; ബിഷപ്പ് മാര്‍ സ്രാമ്പിക്കല്‍ സന്ദേശം നല്കും
നിധി സജേഷിന്റെ പുതിയ ഗാനം പുറത്തിറങ്ങി
സേവനം യു കെ സമാഹരിച്ച 4.39 ലക്ഷം രൂപ കൈമാറി
എന്‍ ക്രിസ്റ്റോ (EnChristo) 2020 ഫാമിലി മീറ്റ് ഡിസംബര്‍ 20 ന്
ജര്‍മന്‍ മലയാളി യോഹന്നാന്‍ സ്റ്റാലിന്‍ അമേരിക്കയില്‍ കാറപകടത്തില്‍ മരിച്ചു
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന്
ശീതകാലം കഴിയും വരെ ജര്‍മനിയില്‍ നിയന്ത്രണം തുടരും
രൂപം മാറിയ വൈറസ് ഇംഗ്ലണ്ടില്‍ ഭീതി പടര്‍ത്തുന്നു
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഓസ്ട്രിയയുടെ മനോഹാരിതയില്‍ നിന്നും ഒരു സൂപ്പര്‍ കരോള്‍ ഗാനം
പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് ഡിസംബര്‍ 12 ന് തിരി തെളിയും
യുകെയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മലയാളിയായ വനിതാ ഡോക്ടറും
അമ്മയുടെ രചനയില്‍ മകന്റെ ആല്‍ബം 'അമ്മയെ കാത്തിരിപ്പൂ'
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുവജന ധ്യാനം ഡിസംബര്‍ 19 മുതല്‍
തിരുപ്പിറവിയുടെ സുവിശേഷവുമായി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 12ന്
മാന്ദ്യവും ദാരിദ്യ്രവും ലോകത്തിനു മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധി
ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ ദൂരദര്‍ശന്‍ ആര്‍ട്ടിസ്റ്റുകളായ രഞ്ജിനിയും കൃഷ്ണപ്രിയയും
കേരളത്തില്‍ മരിച്ച മലയാളിയുടെ സംസ്‌കാരം അയര്‍ലന്‍ഡില്‍
യുകെയില്‍ ആദ്യ ബാച്ച് വാക്‌സിന്‍ എത്തി
ഇറ്റലിയില്‍ ക്രിസ്മസ് കാലത്ത് യാത്രകള്‍ക്ക് നിയന്ത്രണം

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut