Image

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങുമായി ഹൊബാര്‍ട് മലയാളി അസ്സോസ്സിയേഷന്‍

Published on 29 March, 2020
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  കൈത്താങ്ങുമായി  ഹൊബാര്‍ട് മലയാളി അസ്സോസ്സിയേഷന്‍
ഹൊബാര്‍ട്ട്: കൊറോണയുടെ ഭീകരത ലോകം മുഴുവനും ഒരുപോലെ ആണെങ്കിലും ആസ്‌ട്രേലിയയിലെ ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ തലസ്ഥാനം  ഹൊബാര്‍ട്ടിലെ പ്രവാസി മലയാളികളുടെ മനസ്സില്‍ സ്വന്തം  നാടിനെ പറ്റിയുള്ള  ആകുലതയാണ് മുന്‍പില്‍. ഹൊബാര്‍ട്ടിലെ മലയാളികളുടെ കൂട്ടായ്മ ആയ ഹൊബാര്‍ട്ട് മലയാളി അസ്സോസ്സിയേഷന്‍ ജന്മ നാട്ടിലെ സഹോദരങ്ങളെ തങ്ങളാല്‍ കഴിയും വിധം സഹായിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. 

ആദ്യ ഘട്ടം എന്ന നിലയില്‍ 2500മാസ്‌കുകള്‍ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ ആളുകളില്‍ നേരിട്ട് എത്തിക്കും. ഇതിനായി കേന്ദ്ര കേരള സര്‍ക്കാരുകളുടെ അക്രഡിറ്റേഷനോടെ പ്രവര്‍ത്തിക്കുന്ന  അന്താരാഷ്ട്ര എന്‍ ജി ഓ യുമായി തത്വത്തില്‍ ധാരണ ആയി. ഈ സംഘടന വഴി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് സേനന്ഗങ്ങള്‍ക്കും ആണ്   ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ഇതിനായി ഇടുക്കി, പത്തനംതിട്ട, കോട്ടയം എറണാകുളം ജില്ലകളിലെ ജില്ലാ ഭരണാധികാരികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 

  കൂടുതല്‍ ഹൊബാര്‍ട്ട് മലയാളികള്‍ സഹായിക്കുന്ന മുറയില്‍ കൂടുതല്‍ പരമാവധി ആളുകള്‍ക്ക് സഹായം എത്തിക്കാനാണ് ഭരണസമിതി ഉദ്ദേശിക്കുന്നത് എന്ന് എച് എം  എ പ്രസിഡന്റ് ജിനോ ജേക്കബ് പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ വന്ന ലോക് ഔട്ട്  മാസ്‌ക് വിതരണത്തിന് വേഗത കുറക്കുമെങ്കിലും വിലക്ക് പ്രഖ്യാപിക്കും മുന്‍പേ ആദ്യ ഓര്‍ഡറുകള്‍ പോയിട്ടുള്ളതിനാല്‍ കാര്യങ്ങള്‍ വേഗതയിലാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇതാദ്യമായാണ് ഒരു പ്രവാസി മലയാളി സംഘടന നാട്ടിലേക്കു ഇത്തരം ഒരു സഹായം എത്തിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക