Image

ഇരവിപേരൂര്‍ - കണ്ടല്ലൂര്‍ മണ്ണില്‍ സെന്നി ചാക്കോ (50) നിര്യാതനായി

Published on 06 April, 2020
ഇരവിപേരൂര്‍ -  കണ്ടല്ലൂര്‍ മണ്ണില്‍  സെന്നി ചാക്കോ (50)  നിര്യാതനായി
ഇരവിപേരൂര്‍ -  കണ്ടല്ലൂര്‍ മണ്ണില്‍  സെന്നി ചാക്കോ (50)  നിര്യാതനായി,  ശവസംസ്‌കാരം പിന്നീട് ഇരവിപേരൂര്‍ സെന്റ് മേരീസ്  ക്നാനായ പള്ളിയില്‍ നടത്തും. മലങ്കര സുറിയാനി ക്‌നാനായ അസോസിയേഷന്‍ അംഗമായും, അര്‍ലാന്‍ഡ്  ക്നാനായ  യാക്കോബായ ഇടവകയുടെ ട്രസ്റ്റിയായും. മസ്‌കറ്റിലെ  ക്‌നാനായ കമ്മ്യൂണിറ്റിയുടെ ( ക്‌നാനായ പ്രയര്‍ ഗ്രൂപ്പ് ) ഭരണസമിതി അംഗവുമായി  പ്രവര്‍ത്തിച്ചിട്ടുണ്ട്.  കണ്ടല്ലൂര്‍മണ്ണില്‍  പി. ചാക്കോയുടെയും. വെണ്ണിക്കുളം കൈതാരത്ത് പുത്തന്‍ പീടികയില്‍ ജൈനമ്മയുടേയും  മകനാണ്.

 ഭാര്യ - കുറിച്ചി  ചെറുവേലില്‍ ജിഷ സെന്നി ( അര്‍ലാന്‍ഡ് ) , നികിത സെന്നി  ( മെഡിക്കല്‍ വിദ്യാര്‍ത്ഥി, അര്‍ലാന്‍ഡ്),  നിഖില്‍ സെന്നി, എന്നിവര്‍  മക്കളാണ്.
ഇരവിപേരൂര്‍  നെല്ലാട് -  കണ്ടല്ലൂര്‍ മണ്ണില്‍ ഗ്ലാസ് ഹൗസ് ഉടമ സജി ചാക്കോ, റാന്നി മേപാരത്തില്‍ സോണു ജിക്കു, എന്നിവര്‍ സഹോദരങ്ങള്‍ ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക