Image

വീസ നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് യുഎഇ

Published on 13 April, 2020
വീസ നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് യുഎഇ


അബുദാബി: യുഎഇയില്‍ എല്ലാ വീസകള്‍ക്കും എന്‍ട്രി പെര്‍മിറ്റുകള്‍ക്കും എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ക്കും 2020 അവസാനം വരെ നിയമ സാധുത നല്‍കാന്‍ തീരുമാനം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വക്താവ് കേണല്‍ ഖാമിസ് അല്‍ കാബി ആണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് ഒന്നിനു കാലാവധി തീര്‍ന്ന എല്ലാ വീസകളും പ്രവേശന അനുമതികളും സാധുവായി തുടരും. രാജ്യത്ത് തുടരുന്ന യുഎഇ സന്ദര്‍ശകര്‍ക്കും അവരുടെ വീസകള്‍ 2020 മാര്‍ച്ച് ആദ്യം കാലഹരണപ്പെട്ടവര്‍ക്കും അവരുടെ സന്ദര്‍ശന വീസകള്‍ 2020 ഡിസംബര്‍ അവസാനം വരെ നീട്ടിക്കൊടുക്കുമെന്നും കേണല്‍ ഖാമിസ് അല്‍ കാബി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക