Image

മിഷിഗൺ കോൺവെന്റിൽ 11 കന്യാസ്‌ത്രീകൾ മരിച്ചു; 7 മരണം കോവിഡ് ബാധ മൂലം..

അലൻ ജോൺ Published on 08 May, 2020
മിഷിഗൺ കോൺവെന്റിൽ 11 കന്യാസ്‌ത്രീകൾ മരിച്ചു; 7 മരണം കോവിഡ് ബാധ മൂലം..
ഡിട്രോയിറ്റ്∙ മിഷിഗണിലെ ലിവോണിയ സിറ്റിയിലെ ബ്ലെസ്സഡ് വിർജിൻ മേരി ഫെലീഷ്യൻ കോൺവെന്റിൽ കോവിഡ് ബാധിച്ച് ഏഴു കന്യാസ്‌ത്രീകൾ മരിച്ചു. ഇവിടെ നാലു കന്യാസ്‌ത്രീകൾ കൂടി മറ്റ് അസുഖങ്ങൾ കാരണം മരിച്ചിരുന്നു അങ്ങനെ ഒരേ കോൺവെന്റിൽ പതിനൊന്നു കന്യാസ്‌ത്രീകൾക്കാണ് ജീവൻ നഷ്‌ടമായത്. ലിവോണിയ കോൺവെന്റിൽ 56 കന്യാസ്‌ത്രീകളെയാണ് പാർപ്പിച്ചിരുന്നത്. 94000–ഉം റെസിഡന്റ്‌സ് ഉള്ള മിഷിഗണിലെ ലിവോണിയ സിറ്റിയിൽ 129 പേർ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചു. മിഷിഗണിലെ വെയ്‌ൻ കൗണ്ടി കണക്കുപ്രകരം ഡിട്രോയിറ്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ലിവോണിയ സിറ്റിയിലാണ്. കൂടൂതൽ സീനിയർ ആളുകൾ പാർക്കുന്നതും ഒപ്പം നഴ്‌സിങ് ഹോമുകൾ ധാരാളം ഉള്ളതുമാണ് മരണ നിരക്ക് കൂടുവാൻ കാരണമെന്ന് ലിവോണിയ മേയർ മൊറീൻ മില്ലർ ബ്രോസ്‌നൻ പറഞ്ഞു. 
അമേരിക്കയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് മൂലം മരിച്ച സിറ്റികളിൽ ഒന്നാണ് മിഷിഗണിലെ ഡിട്രോയിറ്റ്.പതിറ്റാണ്ടുകളായി ലിവോണിയ സിറ്റിയിൽ പ്രവർത്തിക്കുന്ന ഫെലീഷ്യൻ സിസ്‌റ്റേഴ്‌സ് നിരവധി സ്‌ഥാപനങ്ങൾ ഇവിടെ സ്‌ഥാപിച്ചു. സെന്റ് മേരി മേഴ്‌സി ഹോസ്‌പിറ്റൽ, മഡോണ യൂണിവേഴ്‌സിറ്റി, എൻജെല ഹോസ്‌പിസ്, മേരിവുഡ് നഴ്‌സിങ് കെയർ സെന്റർ എന്നീ സ്‌ഥാപനങ്ങളോടൊപ്പം നിരവധി മെഡിക്കൽ സെന്റർ പ്രായമായവർക്കുള്ള നഴ്‌സിങ് സെന്ററുകൾ എന്നിവയും ഫെലീഷ്യൻ സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിൽ നടത്തുന്നു. 
ഈ മഹാമാരിയുടെ കാലത്തു മരിച്ച സിസ്‌റ്റർ വിക്‌ടോറിയ മേരി ഇൻഡിക് (69), സിസ്‌റ്റർ മേരി ലൂയിസ വാവരസയണിക് (99), സിസ്‌റ്റർ സെലിൻ മേരി ലെസിൻസ്‌കി (92), സിസ്‌റ്റർ മേരി ഈസ്‌റ്റല്ലേ പ്രിന്റ്‌സ് (95),തോമസ് മേരി വഡോസ്‌കി (73), സിസ്‌റ്റർ മേരി പട്രീഷ്യ പയസ്സ്‌യാൻസ്‌കി (93), സിസ്‌റ്റർ മേരി ക്ലാരൻസ് ബോർക്കോസ്‌കി (83), സിസ്‌റ്റർ റോസ് മേരി വോളക്(86), സിസ്‌റ്റർ മേരി ജാനിസ് സോൽകൗസ്‌കി (86), സിസ്‌റ്റർ സിസ്‌റ്റർ മേരി ജാനിസ് സോൽകൗസ്‌കി (86), സിസ്‌റ്റർ മേരി ആലിസ് ആൻ ഗ്രാഡോസ്‌കി (73), സിസ്‌റ്റർ മേരി മാർട്ടിനെസ് റോസിക് (87) എന്നിവരുടെ വേർപാടിൽ കോൺവെന്റ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇവർ സമൂഹത്തിനു ചെയ്‌ത സേവനങ്ങൾ എന്നും സ്‌മരിക്കപ്പെടും.
Join WhatsApp News
ദിവ്യ പി ജോണി മടത്തിലെ കിണറ്റില്‍ 2020-05-08 04:30:59
വളരെ വേദനയോടെ ആണ് ഈ വരികൾ എഴുതുന്നത്… കഴിഞ്ഞ അഞ്ചുവർഷങ്ങളായി സന്ന്യാസിനി വിദ്യാർത്ഥിനിയായി കന്യാമഠത്തിനുള്ളിൽ കഴിഞ്ഞുവന്ന ദിവ്യ പി ജോണി എന്ന പെൺകുട്ടിയുടെ ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളിൽ പ്രാണവായു കിട്ടാതെ പിടഞ്ഞു തീർന്ന വാർത്തയാണ് ഇന്ന്(7/5/2020) കേൾക്കേണ്ടി വന്നത്. വെറും 21 വയസു മാത്രമാണ് മരിക്കുമ്പോൾ ആ പാവം പെൺകുരുന്നിന്റെ പ്രായം.
മടത്തിലെ കിണറും സഭയും 2020-05-08 04:33:02
1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ 1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല 1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ 1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി 1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ് 1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി 1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ് 2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി 2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ് 2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ 2008: ‍ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ 2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി 2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല 2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ 2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസൻ മാത്യു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക