Image

കോവിഡ്: സൗദിയില്‍ ഒന്‍പത് വിദേശികളടക്കം പത്ത് മരണം

Published on 08 May, 2020
 കോവിഡ്: സൗദിയില്‍ ഒന്‍പത് വിദേശികളടക്കം പത്ത് മരണം


റിയാദ്: സൗദിയില്‍ വ്യാഴാഴ്ച 9 വിദേശികളടക്കം പത്ത് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 209 ആയി. പുതുതായി രോഗം ബാധിച്ചത് 1793 പേര്‍ക്കാണ്. 7798 പേര്‍ രോഗവിമുക്തരായി.

പുതുതായി രോഗം ബാധിച്ചവരില്‍ 83 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണ്. 75 ശതമാനമാണ് വിദേശികളുടെ അനുപാതം. മദീന 396, മക്ക 254, ജിദ്ദ 315, റിയാദ് 194, ദമാം 171, അല്‍കോബാര്‍ 120 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക