Image

ഡോ. ഫിലിപ്പ് കടുതോടിക്ക് പാപ്പുവ ന്യൂ ഗിനി പ്രധാനമന്ത്രിയുടെ പ്രശംസ

Published on 19 May, 2020
ഡോ. ഫിലിപ്പ് കടുതോടിക്ക് പാപ്പുവ ന്യൂ ഗിനി പ്രധാനമന്ത്രിയുടെ പ്രശംസ


പാപ്പുവ ന്യൂ ഗിനി: മലയാളിയായ ഡോ. ഫിലിപ്പ് കടുതോടിക്ക് പാപ്പുവ ന്യു ഗിനി പ്രധാനമന്ത്രിയുടെ പ്രശംസ. എഡ്യൂക്കേഷണല്‍ മാനേജ്‌മെന്റില്‍ രചിച്ച നാലു പുസ്തകങ്ങളെ സംബന്ധിച്ചാണ് പ്രധാനമന്ത്രിയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ജയിംസ് മരാപ്പേ അഭിനന്ദന മറിയിച്ചത്.

ഏഴു ഭാഷകളിലായി ജര്‍മനിയിലെ ലാംബര്‍ട്ട് അക്കാഡമിക് പബ്ലിഷേര്‍സ് പ്രസിദ്ധീകരിച്ച ഈ ഗവേഷണ പുസ്തകങ്ങള്‍ മോര്‍ ബുക്‌സ് കന്പനിയാണ് ആഗോള തലത്തില്‍ വിതരണം ചെയ്യുന്നത്.

പാപ്പുവ ന്യൂ ഗിനിയില്‍ ഗോരോക്ക സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ഡയറക്ടറായി സേവനം ചെയ്തുവരികയാണ് ഡോ. ഫിലിപ്പ് ജോസഫ് കടുതോടി.

പ്രധാനമന്ത്രിയുടെ പ്രശംസയില്‍ പാപ്പുവ ന്യൂ ഗിനിയിലെ വത്തിക്കാന്‍ അംബാസഡറും ആര്‍ച്ച് ബിഷപ്പുമായ ഡോ. കുര്യന്‍ വയലുങ്കല്‍, സര്‍വകലാശാലാ ചാന്‍സലര്‍, പ്രൊ ചാന്‍സലര്‍, വൈസ് ചാന്‍സലര്‍, കേരള ഹൈക്കോടതി മുന്‍ ജഡ്ജി ഹറൂണ്‍ അല്‍ റഷീദ് എന്നിവരും അഭിനന്ദിച്ചു.

കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ഡോ. ഫിലിപ്പ് ജോസഫ്, എറണാകുളം മഹാരാജാസ് കോളജില്‍നിന്നും പൊളിറ്റിക്‌സില്‍ എംഎയും ബോംബേ സെന്റ് സേവ്യേഴ്‌സ് കോളജില്‍നിന്നും ബിഎഡും മദ്രാസ് സര്‍വകലാശാലയില്‍നിന്നും എഡ്യൂക്കേഷണല്‍ മാനേജ്‌മെന്റില്‍ എംഎഡും എംഫിലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പ്രഫ. രാജാ ഗണേശന്റെ മാര്‍ഗനിര്‍ദേശത്തിലാണ് അദ്ദേഹം ഡോക്ടറല്‍ സ്റ്റഡീസ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക