Image

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയെ പരിശുദ്ധ കന്യാ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കും: ബിഷപ് ബോസ്‌കോ പുത്തൂര്‍

Published on 24 May, 2020
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയെ പരിശുദ്ധ കന്യാ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കും: ബിഷപ് ബോസ്‌കോ പുത്തൂര്‍


മെല്‍ബണ്‍: ഓസ്‌ട്രേലിയായുടെ സ്വര്‍ഗീയ മധ്യസ്ഥയായ ക്രിസ്താനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ ദിനമായ മേയ് 24നു (ഞായര്‍), ഓസ്‌ട്രേലിയായിലെ മുഴുവന്‍ കത്തോലിക്കാവിശ്വാസികളോടൊപ്പം ഓസ്‌ട്രേലിയ രാജ്യത്തേയും മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയേയും രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിക്കുമെന്ന് ബിഷപ് ബോസ്‌കോ പുത്തൂര്‍, രൂപത സമുഹത്തിനായി തയാറാക്കിയ പ്രത്യേക സര്‍ക്കുലറിലൂടെ അറിയിച്ചു.

കൊറോണ മഹാമാരി മൂലം രോഗികളായവരെയും രോഗത്തിന്റെ ആശങ്കയില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെയും തൊഴില്‍ നഷ്ടപ്പെട്ടവരെയും സാന്പത്തികക്ലേശം അനുഭവിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിക്കാന്‍ പിതാവ് ആഹ്വാനം ചെയ്തു.

മേയ് 24നു രാവിലെ 10 നും വൈകുന്നേരം 5 നും രൂപതാ കാര്യാലയത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനകള്‍ക്കുശേഷം ഓസ്‌ട്രേലിയ രാജ്യത്തേയും രൂപതയെയും എല്ലാ ഇടവകകളെയും പരിശുദ്ധ അമ്മക്ക് പ്രതിഷ്ഠിക്കുന്ന ശുശ്രൂഷകള്‍ക്ക് മാര്‍ ബോസ്‌കോ പുത്തൂര്‍ നേതൃത്വം നല്‍കും. രാവിലെയും വൈകുന്നേരവുമുള്ള വിശുദ്ധ കുര്‍ബാനയും പ്രതിഷ്ഠാ കര്‍മവും ശാലോം ടെലിവിഷന്‍ ചാനലിലും രൂപതയുടെയും ശാലോം ഓസ്‌ട്രേലിയയുടെയും വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജുകളിലും തത്സമയം സംപ്രേഷണം ചെയ്യും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും ഓണ്‍ലൈന്‍ കുര്‍ബാനകള്‍ക്കുശേഷം വികാരിയച്ചന്മാരുടെ നേതൃത്വത്തില്‍ പ്രതിഷ്ഠാകര്‍മങ്ങള്‍ നടത്തും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക