ലണ്ടന്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു. പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യുക്മ ദേശീയ നിര്‍വാഹക സമിതിയുടേതാണ് തീരുമാനം.
യുക്മ യൂത്ത്, യുക്മ നഴ്‌സസ് ഫോറം, മറ്റ് യുക്മ പോഷക സംഘടനകള്‍ എന്നിവയുടെയും യുക്മ ദേശീയ സമിതിയുടെയും ആഭിമുഖ്യത്തില്‍ നടത്താനിരുന്ന പൊതു പരിപാടികളാണ് റദ്ദാക്കിയത്.
ജൂലൈ 31 നു ശേഷം സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ലോക്ഡൗണ്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ഭാവി പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുന്നതായിരിക്കും.