Image

ഫോമാ പ്രസിഡന്റ്: അനിയന്‍ ജോര്‍ജ് പത്രിക നല്കി

Published on 02 August, 2020
ഫോമാ പ്രസിഡന്റ്: അനിയന്‍ ജോര്‍ജ് പത്രിക നല്കി
വിവിധ സംഘടനാ നേതാക്കളുടെ സാന്നിധ്യത്തില്‍ ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാപക സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അനിയന്‍ ജോര്‍ജ് പത്രിക നല്കി.

കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി പ്രസിഡന്റ് ദീപ്തി നായര്‍ പത്രികഏറ്റുവാങ്ങി. സംഘടന അത് ഔദ്യോഗികമായിഇലക്ഷന്‍ കമ്മീഷനു സമര്‍പ്പിക്കും. മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു ആണു ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍.

ഇതോടെ അനിയന്‍ ജോര്‍ജ് മല്‍സര രംഗത്തുണ്ടാകുമൊ എന്ന സംശയം തീര്‍ന്നു. പാനലൊന്നും തനിക്കില്ല എന്ന് അനിയന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. (നേരത്തെ നടത്തിയ അഭിമുഖം കാണുക: 
https://emalayalee.com/varthaFull.php?newsId=197211)

ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ജോസഫ് ഇടിക്കുള, അനില്‍ പുത്തന്‍ ചിറ, പീറ്റര്‍ ജോര്‍ജ്, സഞ്ജീവ് കുമാര്‍, കൊച്ചുമോന്‍ സാമുവല്‍, റോയ് ജോര്‍ജ്,ബൈജു വര്‍ഗീസ്, ജെയിംസ് ജോര്‍ജ്, സ്വപ്ന രാജേഷ്, ജയപ്രകാശ്, ചെറിയാന്‍ കുരുവിള, സജി ജോര്‍ജ്, ഷാലു പുന്നൂസ്,തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോമാ പ്രസിഡന്റ്: അനിയന്‍ ജോര്‍ജ് പത്രിക നല്കിഫോമാ പ്രസിഡന്റ്: അനിയന്‍ ജോര്‍ജ് പത്രിക നല്കിഫോമാ പ്രസിഡന്റ്: അനിയന്‍ ജോര്‍ജ് പത്രിക നല്കിഫോമാ പ്രസിഡന്റ്: അനിയന്‍ ജോര്‍ജ് പത്രിക നല്കിഫോമാ പ്രസിഡന്റ്: അനിയന്‍ ജോര്‍ജ് പത്രിക നല്കിഫോമാ പ്രസിഡന്റ്: അനിയന്‍ ജോര്‍ജ് പത്രിക നല്കിഫോമാ പ്രസിഡന്റ്: അനിയന്‍ ജോര്‍ജ് പത്രിക നല്കി
Join WhatsApp News
2020-08-02 23:05:07
അഭിനന്ദനങ്ങൾ. പാനൽ ഇല്ലാത്തതും നന്ന്. പക്ഷെ സ്ഥാനം ക്യാനഡക്കാരൻ അടിച്ചുകൊണ്ടുപോകുമോ എന്ന ഒരു സംശയം. ഈ ഫോട്ടയിൽ നിമലംഘനം കാണുന്നുണ്ടല്ലോ. ഒറ്റ ആൺ തരികളും മാസ്‌ക്‌ വച്ചിട്ടില്ലല്ലോ. അതു ശരിയായില്ല. എന്നാൽ രണ്ടു പെൺകുട്ടികളും അന്തസായി മാസ്‌ക്‌ ധരിച്ചിരിക്കുന്നു .
2020-08-02 23:06:51
രണ്ടു സ്ത്രീകൾ ഒഴിച്ച് ബാക്കിയുള്ള ഒരുത്തനും സയൻസിൽ വിശ്വാസം ഇല്ലാത്തവരും ട്രംപിയന്സും ആണെന്നുള്ളതിന് സംശ്യമില്ല .ഒരുത്തനും മാസ്ക്ക് ഇല്ല . ഇതുപോലെ കുത്തഴിഞ്ഞ നേതാക്കന്മാരുടെ പിന്നാലെ പോയി ഹെർമൻ കെയിൻ സ്വയം ആത്മഹൂതി ചെയതതുപോലെ ചാകാൻ ശ്രമിക്കരുത്. മാസ്ക് ധരിക്കുക നിങ്ങളേയും മറ്റുള്ളവരെയും രക്ഷിക്കുക . സൂക്ഷിച്ചാൽ ദുഖിക്കേണ്ട
Kochipappan 2020-08-03 00:04:23
Aniyan മത്സരിക്കുന്ന ഉണ്ടോ അദ്ദേഹം പറഞ്ഞത് കഴിവുള്ള ഒരു നല്ല സ്ഥാനാർഥി വരികയാണെങ്കിൽ ആരുവന്നാലും പ്രസിഡണ്ട് സ്ഥാനത്തു നിന്നും അദ്ദേഹം മാറി കൊടുക്കും എന്നാണ്. കാനഡയിൽ നിന്നുള്ള അപ്പച്ചന് വളരെ കഴിവുള്ളതും കഴിവ് തെളിയിച്ച ആളാണ് .FOKANA വിജയകരമായ ഒരു കൺവെൻഷൻ നടത്തി പരിചയമുള്ള ആളാണ്. അതുകൊണ്ട് അനിയൻ കാനഡ സ്ഥാനാർത്ഥിക്ക് വേണ്ടി മത്സരം ഒഴിവാക്കി കൊടുക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആണുങ്ങൾക്ക് ഒറ്റ വാക്ക് മാത്രമേ ഉള്ളൂ താങ്കൾ ആ ആണത്തം തെളിയിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു പറഞ്ഞ വാക്കു പാലിക്കുക.
2020-08-03 04:49:40
ഇ ഫോട്ടോവില്‍ കാണുന്ന ഒടിഞ്ഞ വിരലുകള്‍ ആരെടെ ആവാം! എവിടെ കൈ ഇട്ടപ്പോള്‍ ഒടിഞ്ഞത് ആവാം! ആര് ഒടിച്ചത് ആവാം!
2020-08-03 11:57:08
അപ്പച്ചനും അനിയനും മത്സരരംഗത്തുണ്ട് അമ്മച്ചിയും ചേട്ടനും കൂടി വന്നാൽ ഉഷാറാകും പെങ്ങളും നാത്തൂനും കൂടി കളത്തിൽ ഇറങ്ങിയാൽ, സംഗതി കലക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക