കുവൈറ്റ് : GKPA കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് പ്രേംസണ്‍ കായംകുളം 38വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങാനിരിക്കവേ GKPA കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികള്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി കോവിഡ് പ്രോട്ടോകോള്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഉചിതമായ യാത്ര അയപ്പ് നല്‍കി.
സംഘടനയുടെ സ്‌നേഹോപഹാരം ജെനറല്‍ സെക്രട്ടറി എം.കെ പ്രസന്നന്‍ കൈമാറി. വൈസ് പ്രസിഡന്റ് സെബാസ്റ്റിയന്‍ വാതുക്കടാന്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറിമാരായ ഉല്ലാസ് ഉദയഭാനു, അലിജാന്‍, കോര്‍ മെബര്‍ സൂസന്‍ മാത്യു, വനിതാ ചെയര്‍ പേഴ്‌സണ്‍ അമ്പിളി നാരായണ്‍, ജോയിന്റ് ട്രഷറര്‍ ബിനു യോഹന്നാന്‍, അഷ്റഫ് ചൂരോട്ട്, മുജീബ് കെടി, മനോജ് കോന്നി, ജലില്‍ കോട്ടയം, മന്‍സൂര്‍ കിനാലൂര്‍, ലത്തീഫ് മനമ്മല്‍, സജി ജോസഫ് എന്നിവരടക്കം ആശംസകള്‍ അറിയിച്ചു.
സ്ഥാപക കോര്‍ അംഗം മുബാറക് കാമ്പ്രത്ത് വീഡിയോ കോളിലൂടെ ആശംസകള്‍ അറിയിച്ചു. ഇതേ ചടങ്ങില്‍ വച്ചുതന്നെ പ്രഡിഡന്റ് സ്ഥാനം പ്രേംസണ്‍ അവര്‍കള്‍ പുതിയ പ്രസിഡന്റായി ചുമതലയേറ്റ സെബാസ്റ്റ്യന്‍ വാതുകാടനു അധികാരം കൈമാറി. ജികെപിഎയുടെ ആലപ്പുഴ ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ് പ്രവാസി പുനരധിവാസത്തിനു നേതൃത്വം നല്‍കാന്‍ പ്രേംസന്‍ സന്നദ്ധത അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍