റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ അഫ്‌ലാജ് യൂണിറ്റ് മുന്‍ പ്രസിഡന്റ് അബൂബക്കറിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മുപ്പതു വര്‍ഷമായി അഫ്ലാജില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന അബൂബക്കര്‍ പാലക്കാട് പട്ടാമ്പി പെരുമൂടിയൂര്‍ സ്വദേശിയാണ്.
പ്രസിഡന്റ് രമേശന്റെ അധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് യോഗത്തില്‍ ജോയിന്റ് സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍ സ്വാഗതം പറഞ്ഞു. ഗോപാലകൃഷ്ണന്‍, ഷിഹാബ്, സുരേഷ്, രാജന്‍, ശ്രീധരന്‍, സാജന്‍, സാമുവല്‍, ഷഫീക്ക് എന്നീ സഹപ്രവര്‍ത്തകര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം ജോയിന്റ് സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍, അബൂബക്കറിന് കൈമാറി. യാത്രയയപ്പിന് അബൂബക്കര്‍ നന്ദി പറഞ്ഞു.