Image

കെഡിഎന്‍എ യാത്രയയപ്പു നല്‍കി

Published on 09 September, 2020
 കെഡിഎന്‍എ യാത്രയയപ്പു നല്‍കി

കുവൈറ്റ് സിറ്റി: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ കെഡിഎന്‍എ സ്ഥാപക അംഗവും ചാരിറ്റി സെക്രട്ടറിയുമായ കളത്തില്‍ അബ്ദുറഹ്മാനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ് ഇല്ലിയാസ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറി സത്യന്‍ വരൂണ്ട, ട്രഷറര്‍ സന്തോഷ് പുനത്തില്‍, അഡൈ്വസറി ബോര്‍ഡ് അംഗം കൃഷ്ണന്‍ കടലുണ്ടി, ഉബൈദ് ചക്കിട്ടകണ്ടി, ഷൗക്കത്ത് അലി, നാസര്‍ തിക്കോടി എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക