Women are naturally secretive and they like to do their own Secreting
Arthur Conan Doyle
മലയാളത്തിലെ എഴുത്തുകാരികളില്‍ പ്രമേയപരമായും രൂപപരമായും തികച്ചും വ്യത്യസ്തമായ പാത സ്വീകരിച്ച പ്രതിഭയാണ് അഷിത.അഷിതയുടെ സ്ത്രീകഥാപാത്രങ്ങളെല്ലാം തന്നെ അടിമുടി യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നു. മനുഷ്യര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന വ്യക്തിത്വപ്രതിസന്ധികളെ തന്മയത്തോടെ ആവിഷ്‌കരിക്കുന്നതില്‍ അഷിതയ്ക്കുള്ള മിടുക്ക് പറയാതെ വയ്യ.
പ്രതീക്ഷകളെ ,നിസ്സാഹായതകളെ, സ്‌നേഹ നിരാസങ്ങളെയെല്ലാം ചേര്‍ത്തുവെക്കുന്ന ജൈവികമായ ഒരിടമാണ് അഷിതയുടെ രചനാലോകം.
മാതൃഭൂമി ബുക്‌സ് 2019 ഏപ്രിലില്‍ രണ്ടാം പതിപ്പായി പുറത്തിറക്കിയ നിലാവിന്റെ നാട്ടില്‍ എന്ന കഥാസമാഹാരത്തില്‍ പത്തു കഥകളാണുളളത്. ആശയങ്ങള്‍ മുഴുവന്‍ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വിതച്ചുതീര്‍ക്കുന്നൊരു എഴുത്തുകാരി. പക്ഷേ ഓരോ വാക്കും മുളച്ചുപൊന്തുന്നത് ഒന്നിനു പകരം ഒരായിരം തലകളായാണ്. ഉള്ളില്‍ക്കിടന്നവ ശ്വാസം മുട്ടിപ്പിടയുമെന്നുറപ്പ്.പെണ്ണുകാണലിന്റെ രണ്ടാം ഘട്ടത്തിലെ സംഭാഷണമായി ചുരുങ്ങുന്ന ഒറ്റപ്പേജ് കഥ പൊരുള്‍ , ദാമ്പത്യം എന്ന സ്ത്രീപുരുഷമാനസികവൈതരണിയുടെ രത്‌നച്ചുരുക്കമാണ്. ബന്ധങ്ങളുടെ പൊരുളായത് വികസിക്കുകയും ചെയ്യുന്നു..
സ്ത്രീയുടെ മനസ്സറിയുവാന്‍ ബ്രഹ്മനു പോലും സാധ്യമല്ലെന്ന പഴമൊഴിയോടൊപ്പം നില്‍ക്കുകയാണ് ശിവേനസഹനര്‍ത്തനം എന്ന കഥയിലെ അനുരാധയുടെ മനസ്സ്.വാക്കുകള്‍ കാറ്റായി മാറുന്ന അനുഭവം .'ദാമ്പത്യംന്ന് ച്ചാല്‍ ഒരു നൃത്താണ് കുട്ടീ, ശിവേന സഹ നര്‍ത്തനം ന്ന് പഴമക്കാര് പറയും ' എന്നാണ് അമ്മൂമ്മ പേരക്കുട്ടിയുടെ വിവാഹത്തിന് നല്‍കുന്ന ഉപദേശം. തലമുറകളായി പിന്തുടര്‍ന്നു വന്ന ആ ഉപദേശം അനുരാധയിലേക്ക് പകരാന്‍ അമ്മ ശ്രമിക്കുന്നു.'നൃത്തം തന്നെയാണമ്മേ പക്ഷേ താഴേക്കു ചെല്ലുന്തോറും വിസ്താരം കുറയുന്ന ഒരു കിണറിനുള്ളിലെ നൃത്തമാണെന്നു മാത്രം ' എന്ന് ഒരു സംശയവുമില്ലാതെ അനുരാധ പൂരിപ്പിക്കുന്നു.
ദാമ്പത്യത്തിലെ സ്ത്രീയവസ്ഥയെ ഇത്ര ഗംഭീരമായവതരിപ്പിക്കുന്ന രംഗങ്ങള്‍ നമ്മുടെ കഥാസാഹിത്യത്തില്‍ വളരെ കുറവാണ്.സമത്വം, സ്വാതന്ത്ര്യം എന്തിന് ജീവിതം തന്നെയും ശ്രേഷ്ഠമായ നുണകളായി അങ്ങനെയങ്ങനെ രൂപാന്തരം പ്രാപിക്കുകയാണ് എന്ന് പ്രസ്താവിക്കുന്ന
ചില ശ്രേഷ്ഠമായ നുണകള്‍. ലോകം ഭയാനകമാണെന്ന് സമര്‍ത്ഥിക്കുന്ന ലോകത്തിനു ചില വിടവുകള്‍... ജീവിതത്തിന്റെ വൈവിധ്യങ്ങളെ ഭാവനാസമ്പന്നമായി വിളക്കി ചേര്‍ത്ത കഥകള്‍. പലപ്പോഴും വലിയൊരു കരച്ചില്‍ നമ്മുടെ വായനയെയും സങ്കല്പത്തെയും കീറി മുറിച്ചു കൊണ്ട് ഉയര്‍ന്നു വരുന്നതു പോലെയുള്ള അനുഭവം