Image

ഡബ്ല്യുഎംസി മികച്ച പ്രൊവിന്‍സിനുള്ള ഗ്ലോബല്‍ പുരസ്‌കാരം അയര്‍ലന്‍ഡ്‌ പ്രൊവിന്‍സിന്‌

ജയ്‌സണ്‍ കിഴക്കയില്‍ Published on 08 June, 2012
ഡബ്ല്യുഎംസി മികച്ച പ്രൊവിന്‍സിനുള്ള ഗ്ലോബല്‍ പുരസ്‌കാരം അയര്‍ലന്‍ഡ്‌ പ്രൊവിന്‍സിന്‌
ഡബ്ലിന്‍: ജര്‍മ്മനിയിലെ കൊളോണില്‍ നടന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ എട്ടാമത്‌ ഗ്ലോബല്‍ കോണ്‍ഫ്രന്‍സില്‍ മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച പ്രൊവിന്‍സിനുള്ള പുരസ്‌കാരം അയര്‍ലന്‍ഡ്‌ പ്രൊവിന്‍സ്‌ കരസ്ഥമാക്കി.

കഴിഞ്ഞ രണ്‌ട്‌ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ്‌ മികച്ച പ്രൊവിന്‍സിനെ തെരഞ്ഞെടുത്തത്‌. അയര്‍ലന്‍ഡ്‌ പ്രൊവിന്‍സിന്റെ പ്രവര്‍ത്തനങ്ങളെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഗ്ലോബല്‍ സെക്രട്ടറി തോമസ്‌ ആന്റണി വിശദീകരിച്ചു. അയര്‍ലന്‍ഡ്‌ പ്രൊവിന്‍സിന്‌ ലഭിച്ച പുരസ്‌കാരം ചെയമാന്‍ അനിത്‌ എം.ചാക്കോ ഏറ്റുവാങ്ങി.

സാമൂഹ്യ പ്രതിബദ്ധതയോടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്‌ക്കുന്നതില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സ്‌ മറ്റ്‌ പ്രൊവിന്‍സുകള്‍ക്ക്‌ മാതൃകയാണെന്ന്‌ ഗ്ലോബല്‍ ഭാരവാഹികള്‍ പറഞ്ഞു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സിന്റെ എല്ലാ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളന പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. അയര്‍ലന്‍ഡിലെ ഡബ്ല്യുഎംസിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന എല്ലാ സംഘടനകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും ചെയര്‍മാന്‍ അനിത്‌ എം. ചാക്കോ നന്ദി പറഞ്ഞു.
ഡബ്ല്യുഎംസി മികച്ച പ്രൊവിന്‍സിനുള്ള ഗ്ലോബല്‍ പുരസ്‌കാരം അയര്‍ലന്‍ഡ്‌ പ്രൊവിന്‍സിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക