നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശയുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി
GULF
21-Dec-2020
GULF
21-Dec-2020

അല്‍ഹസ്സ: കൊറോണയും പ്രതിസന്ധികളും നിറഞ്ഞ ഒരു വര്‍ഷത്തിന്റെ അവസാനത്തോടടുക്കുന്ന വേളയില്‍, പ്രവാസലോകത്തിന്റെ ആകുലതകളില്‍ വീര്‍പ്പുമുട്ടിയിരുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ആഹ്‌ളാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്‌നേഹത്തിന്റെയും ഉത്സവം തീര്‍ത്ത് നവയുഗം സാംസ്‌ക്കാരികവേദിയുടെ കുടുംബസംഗമം അരങ്ങേറി.
നവയുഗം കുടുംബവേദിയുടെയും വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍, അല്‍ഹസ്സയിലെ ഫാം ഹൗസില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 മണി വരെ അരങ്ങേറിയ കുടുംബസംഗമത്തില്‍ ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ പങ്കെടുത്തു. കൃത്യമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടികള്‍ അരങ്ങേറിയത്.
കുടുംബസംഗമത്തിന് തുടക്കം കുറിച്ച് നടന്ന ഉല്‍ഘാടന ചടങ്ങില്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നവയുഗം രക്ഷാധികാരി ഷാജി മതിലകം കുടുംബസംഗമം ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, വനിതാവേദി പ്രസിഡന്റ് അനീഷ കലാം, അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് വനിതാവേദി സെക്രട്ടറി മിനി ഷാജി സ്വാഗതവും, നവയുഗം അല്‍ഹസ്സ മേഖല സെക്രട്ടറി സുശീല്‍ കുമാര്‍ നന്ദിയും പറഞ്ഞു.
പാര്‍ക്കില്‍ ഒരുക്കിയ ഗെയിമുകളും, സ്വിമ്മിങ് പൂളിലെ നീന്തല്‍ പരിശീലനവും കുട്ടികളെ ഏറെ ആഹ്‌ളാദിപ്പിച്ചു. സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിനു ശേഷം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സര പരിപാടികളും, കലാപരിപാടികളും നടന്നു. നവയുഗം ഷുകൈഖ് യൂണിറ്റ് പ്രസിഡന്റ് മുരളി അവതാരകനായ പരിപാടികളില്‍, ആവേശപൂര്‍വ്വം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു.
വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍, ബിജു മുണ്ടക്കയം, മണിക്കുട്ടന്‍, അഹമ്മദ് യാസിന്‍, അഭിരാമി, ഷാജി മതിലകം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മത്സരവിജയികളായവര്‍ക്ക് നവയുഗം നേതാക്കള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് എല്ലാവരും ഒരുമിച്ചു അല്‍ഹസ്സ കിംഗ് അബ്ദുള്ള എന്‍വിറോണ്മെന്റല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു, അവിടെ നടന്ന വാട്ടര്‍ ലൈറ്റ് ആന്‍ഡ് മ്യൂസിക്ക് ഷോ കണ്ടതിനുശേഷം കുടുംബസംഗമം പരിപാടി അവസാനിച്ചു.
കുടുംബസംഗമം പരിപാടിയ്ക്ക് നവയുഗം നേതാക്കളായ മഞ്ജു മണിക്കുട്ടന്‍, ഷിബു കുമാര്‍, നിസാം കൊല്ലം, പ്രഭാകരന്‍, രതീഷ് രാമചന്ദ്രന്‍, സിയാദ്, നിസാം പുതുശ്ശേരി, അഖില്‍ അരവിന്ദ്, തമ്പാന്‍ നടരാജന്‍, മഞ്ജു അശോക്, ഷീബ സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments