മെല്‍ബണ്‍: ക്‌നാനായ കമ്യുണിറ്റി ഓഫ് വിക്‌ടോറിയായുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയോടെ നടന്നു. മെല്‍ബണിലെ ഫൊക്കനാ സെന്റ് മാത്യൂസ് ചര്‍ച്ചില്‍ വൈകുന്നേരം നാലിന് ഫാ. ബോബിയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു.
കുര്‍ബാനയ്ക്കുശേഷം പള്ളിയുടെ ഹാളില്‍ പ്രസിന്റ് ബിജിമോന്‍ തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡിയില്‍ സെക്രട്ടറി സോളമന്‍ ജോര്‍ജ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ക്രിസ്മസ് കാരള്‍ ഗാനമത്സരം നടന്നു. നാല് ഏരിയായില്‍ നിന്നും പങ്കെടുത്ത ടീം അംഗങ്ങളില്‍ വാശിയേറിയ മത്സരം ആണ് നടന്നത്.
കൂടാതെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. കേരളത്തിന്റെ പരമ്പരാഗത വേഷവിധാനങ്ങളെ മുണ്ടും ഷര്‍ട്ടും സാരിയും ബ്ലൗസും ധരിച്ചാണ് ഭൂരിഭാഗം അംഗങ്ങളും ആഘോഷങ്ങളില്‍ പങ്കെടുത്തത്. സംഘടനയുടെ വിവിധ വിഷയങ്ങള്‍ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് ഡിന്നറ്റോടുകൂടി ആഘോഷപരിപാടികള്‍ സമാപിച്ചു. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍