Image

ടൗണ്‍സ്‌വില്ലില്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍, വിഷു ആഘോഷിച്ചു

Published on 16 April, 2013
ടൗണ്‍സ്‌വില്ലില്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍, വിഷു ആഘോഷിച്ചു
ടൗണ്‍സ്‌വില്‍: മലയാളി അസോസിയേഷന്‍ ഓഫ് ടൗണ്‍സ് വില്‍ ഈസ്റ്റര്‍, വിഷു ആഘോഷിച്ചു. ഏപ്രില്‍ 13 ന് നടന്ന ആഘോഷത്തിന് പ്രസിഡന്റ് കുര്യാക്കോസ് തോപ്പില്‍, വൈസ് പ്രസിഡന്റ് ഉന്മേഷ് ദാനിയേല്‍, സെക്രട്ടറി സാബു തുരുത്തിപ്പറമ്പില്‍, ട്രഷറര്‍ ജോജി ജോണ്‍, കമ്മിറ്റി അംഗങ്ങളായ ബൈജു മാളിയേക്കല്‍, സിജു മാത്യു, കിരണ്‍ കവലശേരില്‍, ആഷ നവീന്‍, സജി സ്റ്റീഫന്‍ തുടങ്ങിയവര്‍ സംയുക്തമായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ ഫാ. വിനോദ് ഈസ്റ്റര്‍, വിഷു സന്ദേശം നല്‍കി. വിവിധ കലാപരിപാടികളോടു കൂടി നടന്ന ആഘോഷത്തില്‍ മജീഷ്യന്‍ ലിയോണ്‍സ് ജോര്‍ജിന്റെ മാജിക് ഷോ ജനങ്ങള്‍ക്ക് ആവേശം പകര്‍ന്നു

റിപ്പോര്‍ട്ട്: സാബു തുരുത്തിപ്പറമ്പില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക