Image

ക്രിസ്റ്റീന്‍ ധ്യാനം ഓസ്‌ട്രേലിയയില്‍

Published on 30 April, 2013
 ക്രിസ്റ്റീന്‍ ധ്യാനം ഓസ്‌ട്രേലിയയില്‍
ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയയില്‍ ആദ്യമായി ക്രിസ്റ്റിന്‍ ധ്യാനം മേയ് 26 മുതല്‍ ജൂണ്‍ 22 വരെ നടത്തുവാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ കളത്തിപ്പടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ മേരിക്കുട്ടിയുടെയും സന്തോഷിന്റെയും നേതൃത്വത്തിലുള്ള ടീമാണ് ക്രിസ്റ്റീന്‍ ധ്യാനം നയിക്കുന്നത്. 

എല്ലാ പ്രായത്തിലുള്ള കുട്ടികളുടെ ആത്മീയ ഉണര്‍വും ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ച വളര്‍ച്ചയും വ്യക്തിത്വ വികസനവും മുന്‍നിര്‍ത്തി വിശുദ്ധിയുടെ പാതയിലൂടെ നടക്കുവാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന തരത്തിലുള്ളതാണ് ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം ജോസഫ് 0422202684, ജോസ് 0411787651, തോമസ് 0731614005.

റിപ്പോര്‍ട്ട്: മനു ആന്റണി പോത്താനിക്കാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക