Image

ഓസ്‌ട്രേലിയയില്‍ കൈരളി ബ്രിസ്‌ബെയിന്‍ ഓണം ആഘോഷിച്ചു

റെജി പാറയ്‌ക്കന്‍ Published on 26 September, 2011
ഓസ്‌ട്രേലിയയില്‍ കൈരളി ബ്രിസ്‌ബെയിന്‍ ഓണം ആഘോഷിച്ചു
ബ്രിസ്‌ബേന്‍: കൈരളി ബ്രിസ്‌ബെയിനിന്റെ ഓണാഘോഷം അനര്‍ലി മേരി ഇമ്മാക്കുലേറ്റ്‌ ദേവാലയ പാരിഷ്‌ ഹാളില്‍ നടന്നു.

രാവിലെ ഒന്‍പത്‌ മുതല്‍ മല്‍സരങ്ങളോടെ തുടങ്ങിയ ആഘോഷ പരിപാടികളില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഉച്ചയ്‌ക്ക്‌ തൂശനിലയില്‍ വിളമ്പിയ ഓണസദ്യയ്‌ക്ക്‌ അകമ്പടിയായി പിന്നണി ഗായകന്‍ ജോളി ഏബ്രഹാമിന്റെ സംഗീതവിരുന്നും ഉണ്ടായിരുന്നു.

തുടര്‍ന്ന്‌ നടന്ന സമ്മേളനത്തില്‍ പാര്‍ലമെന്ററി സെക്രട്ടറി മൈക്കിള്‍ ജോയി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. മള്‍ട്ടി കള്‍ച്ചറല്‍ ഡയറക്‌ടര്‍ ഗാരി പേജ്‌, വിവിധ സാമുദായിക നേതാക്കള്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്നു.

പ്രസിഡന്റ്‌ ഷാജി തേയ്‌ക്കാനത്ത്‌ കൈരളിയുടെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്‌ത്‌ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു.
ഓസ്‌ട്രേലിയയില്‍ കൈരളി ബ്രിസ്‌ബെയിന്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക