ജോസ് കുമ്പിളുവേലില്‍Published on 02 October, 2011
ബല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റിലെ ആന്ഡേഴ്സണ് ടൗണില്‍ താമസിക്കുന്ന പത്തനംതിട്ട
കുളനട ബിന്‍സിഭവനില്‍ ബിനു- ജസി ബഹനാന് ദമ്പതികളുടെ മൂത്തപുത്രി അഞ്ചു വയസുകാരി
ആന്‍ഡ്രിയ നിര്യാതയായി. ബെല്‍ഫാസ്റ്റിലെ റോയല്‍ ആശുപത്രിയില്‍ ശനിയാഴ്ച
വെളുപ്പിനായിരുന്നു അന്ത്യം. ബ്രെയിന്‍ ട്യൂമറാണ് മരണകാരണമെന്ന്
പറയപ്പെടുന്നു.
ഏതാണ്ട് മൂന്നാഴക്കച മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ
തുടര്‍ന്ന് ആന്‍ഡ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍
അശ്രാന്ത പരിശ്രമം നടത്തിയെങ്കിലും ആന്‍ഡ്രിയ ഒടുവില്‍ മരണത്തിനു
കീഴടങ്ങി.
ഗ്ലെന്റോഡ് സെന്റ് തെരേസാസ് പ്രൈമറി സക്കകൂളിലെ
വിദ്യാര്‍ഥിനിയായിരുന്നു ആന്‍ഡ്രിയ. ആന്‍ഡ്രിയയുടെ മാതാവ് ജെസി ബെല്‍ഫാസ്റ്റിലെ
ബ്രൂക്ക്ലാന്‍ഡ് നഴ്സിംഗ് ഹോമില്‍ നഴ്സാണ്. പിതാവ് ബിനു ബെല്‍ഫാസ്റ്റിലെ
സെയിന്സ്ബെറിയിലാണ് ജോലി ചെയ്യുന്നത്.. ആറുമാസം പ്രായമുള്ള ഒരു
കുട്ടികൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്. ജെസി ഇപ്പോള്‍ പ്രസവാവധിയിലാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല