Image

ജര്‍മനിയില്‍ ഇരട്ട പൗരത്വ വ്യവസ്ഥകള്‍ ഇളവു ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു

ജോസ്‌ കുമ്പിളുവേലില്‍ Published on 11 November, 2011
ജര്‍മനിയില്‍ ഇരട്ട പൗരത്വ വ്യവസ്ഥകള്‍ ഇളവു ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു
ബര്‍ലിന്‍: വിദേശ പൗരന്‍മാര്‍ക്കു ജര്‍മനിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്‌ 23 വയസിനു ശേഷവും ഇരട്ട പൗരത്വം അനുവദിപ്പിക്കാന്‍ പ്രതിപക്ഷത്തുള്ള ഇടതുപക്ഷം നടത്തിയ ശ്രമം പാര്‍ലമെന്റില്‍ പരാജയപ്പെട്ടു.

ചാന്‍സിലര്‍ അംഗല മെര്‍ക്കലിന്റെ സെന്റര്‍-റൈറ്റ്‌ സഖ്യം ഈ നിര്‍ദേശത്തെ പൂര്‍ണമായി നിരാകരിക്കുകയായിരുന്നു. ഇപ്പോഴത്തെ നിയമം അനുസരിച്ച്‌, വിദേശികള്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക്‌ 23 വയസു വരെ ഇരട്ട പൗരത്വം അനുവദനീയമാണ്‌. അതിനുള്ളില്‍ ഏതു പൗരത്വം വേണമെന്ന്‌ അവര്‍ക്കുതന്നെ സ്വയമായി തീരുമാനിക്കാം. 23 വയസിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ ജര്‍മന്‍ പൗരത്വം റദ്ദാക്കുകയും ചെയ്യും.

ഈ നിയമത്തില്‍ കാലാനുസൃതമായ ഭേദഗതി ആവശ്യമാണെന്ന്‌ ഗ്രീന്‍ പാര്‍ട്ടിയും ഭരണപക്ഷവും അഭിപ്രായപ്പെട്ടെങ്കിലും ഇടതുപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ അവര്‍ക്കു സ്വീകാര്യമായി എടുക്കാതെ പാര്‍ലമെന്റില്‍ പരാജയപ്പെടുത്തുക മാത്രമല്ല യുവജനങ്ങളെ വരുതിയിലാക്കി വോട്ടു നേടാനുള്ള ഇടതുപക്ഷ തന്ത്രമായി പ്രതിപക്ഷത്തുള്ള മറ്റു കക്ഷികള്‍ വ്യാഖ്യാനിക്കുകയും ചെയതു.
ജര്‍മനിയില്‍ ഇരട്ട പൗരത്വ വ്യവസ്ഥകള്‍ ഇളവു ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക