Image

കെ. മുരളീധരന്റെ യൂറോപ്യന്‍ പര്യടനം മാറ്റിവച്ചു

ജയ്‌സണ്‍ കിഴക്കയില്‍ Published on 29 December, 2011
കെ. മുരളീധരന്റെ യൂറോപ്യന്‍ പര്യടനം മാറ്റിവച്ചു
ഡബ്ലിന്‍: യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കെ. മുരളീധരന്‍ നടത്താനിരുന്ന സന്ദര്‍ശന പരിപാടികള്‍ അടിയന്തരമായി മാറ്റിവച്ചു. കെപിസിസി പുനസംഘടന, ബോര്‍ഡ്‌, കോര്‍പ്പറേഷന്‍ വിഭജന ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച യൂറോപ്പിലെ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദാക്കി.

ഡിസംബര്‍ 30 ന്‌ ഡബ്ലിന്‍ താലയിലെ പ്ലാസ ഹോട്ടലില്‍ കെ.മുരളീധരന്‍ പങ്കെടുക്കാനിരുന്ന പരിപാടി 2012 ജനുവരി അവസാന വാരത്തേയ്‌ക്ക്‌ മാറ്റിവച്ചതായി ഐഒസി പ്രസിഡന്റ്‌ എമി സെബാസ്റ്റ്യനും, പ്രോഗ്രാം കണ്‍വീനര്‍ ബെന്നി കണ്ണമ്പുഴയും അറിയിച്ചു. ലീഡര്‍ കെ.കരുണാകരന്റെ പേരിലുള്ള പ്രഥമ മെമ്മോറിയല്‍ അവാര്‍ഡ്‌ അദ്ദേഹത്തിന്റെ മകനും മുന്‍ കെപിസിസി പ്രസിഡന്റുമായ കെ. മുരളീധരന്‍ തന്നെ നിര്‍വഹിക്കണമെന്ന ആവശ്യം പരിഗണിച്ചാണ്‌ അദ്ദേഹത്തിന്റെ സൗകര്യാര്‍ഥം ജനുവരിയിലേയ്‌ക്ക്‌ മാറ്റിവച്ചതെന്ന്‌ ഐഒസി ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക