സണ്ണിവെയ്ല്‍ (ഡാളസ്) : മാരമണ്‍ മേപ്പുറത്ത് പരേതനായ ഫിലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ മകന് ജോണ്‍ ഫിലിപ്പ് (സണ്ണി) 57വയസ്സ് ആഗസ്റ്റ് 14 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഡാളസ്സില്‍ നിര്യാതനായി.
ഭാര്യ - സോമ ജോണ്‍ (നഴ്സ്, പ്രസിസ്റ്റേറിയന് ഹോസ്പിറ്റല്‍ , ഡാളസ്), ഏകമകന് സ്റ്റാന്‍ ഫിലിപ്പ് രാജന് മേപ്പുറം (ഡയറക്ടര്‍ , ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, കേരള അസ്സോസിയേഷന് ഓഫ് ഡാളസ്), എബ്രഹാം മേപ്പുറം (അനിയന് )(ഡാളസ്), ബായിച്ചന് ഫിലിപ്പ് ( മാരമണ്‍ ) എന്നിവര്‍ സഹോദരന്മാരും, കുമാരി സാമുവേല്‍ (ഡാളസ്), മേരിക്കുട്ടി (ഫ്ളോറിഡ), സാറമ്മ പോള്‍ (കാനഡ), ഗ്രേയ്സി, ലീലാമ്മ ( മാരമണ്‍ )എന്നിവര്‍ സഹോദരിമാരാണ്.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകാംഗമാണ്. സംസ്ക്കാരം ആഗസ്റ്റ് 20 ശനിയാഴ്ച ഡാളസ്സില്‍ . കൂടുതല്‍ വിവരങ്ങള്‍ക്ക്-രാജന് മേപ്പുറം 469-767 1324