ലോകകേരള സഭ സമ്മേളനം പ്രഹസനമാകുമ്പോൾ: ജോർജ്ജ് എബ്രഹാം
ലോക കേരള സഭാ സമ്മേളനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുന്ന ഈ അവസരത്തിൽ, അത് സംബന്ധിച്ച പ്രസക്തമായ ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള മന്ത്രിമാരോ ഉദ്യോഗസ്ഥരോ ലോകത്തെവിടെ പോയും അവിടത്തെ പ്രവാസി മലയാളികളുമായി സംവദിക്കുന്നതിൽ യാതൊരുവിധ തെറ്റും ഞാൻ കാണുന്നില്ല. അത്തരം ചർച്ചകൾ ഗുണകരമാണ് താനും.